സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Tuesday, March 15, 2011

Photoshop - 5


കഴിഞ്ഞ ആഴ്ചയില്‍‌ നമ്മള്‍ താഴെ പറയുന്ന കാര്യങ്ങള്‍ എങ്ങിനെയാണ്‌ ചെയ്യുന്നതെന്നു മനസ്സിലാക്കി..


1. ഫയല്‍‌ ഓപ്പണ്‍ ചെയ്യുക
2. ഫയലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിയ്ക്കുക. (Mode / Histogram / Image Size)
3. ഇമേജില്‍ ‘നിങ്ങളുദ്ദേശിയ്ക്കുന്ന വലിപ്പം‘ തീരുമാനിയ്ക്കുക ( Image Size)
4. Rotate or Crop.
5. ഇരുട്ടും വെളിച്ചവും  ശരിയാക്കുക. (Levels / Contrast/Brightness)


ഇനി ഇരുട്ടും വെളിച്ചവും ശരിയാക്കിയ നിങ്ങളുടെ ഇമേജിന്റെ കളര്‍‌ കറക്ഷന്‍ എങ്ങിനെ നടത്താമെന്നു നോക്കാം.സ്റ്റെപ് 5
നിറങ്ങളുടെ കറക്ഷന്‍എന്താണ്‌ ശരിയായ ചിത്രം എന്നതിന്‌ ഒരു ഗണിതപരമായ തീര്‍‌പ്പില്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ശരിയുടെ ജഡ്ജ്മെന്റ് ഒരു ഇന്റ്യൂഷനാണ്‌, ഒരു പരിധിവരെ വ്യക്തിപരവുമാകാം. എന്നാലും പൊതുവില്‍ ശരിയായ ചിത്രത്തെക്കുറിച്ച് നമുക്ക്ക്കെ ധാരണയുണ്ട്. നല്ല ചിത്രം എന്ന് ഭൂരിഭാഗം കാഴ്ചക്കാരും പറയുന്നത് “മിക്കപ്പോഴും” ഒരേ ചിത്രങ്ങളയാണ്‌.

ഇത്തരം നല്ല ചിത്രങ്ങള്‍ വേറെയിടങ്ങളിള്‍ കാണുമ്പോഴെല്ലാം അവയുടെ വെളിച്ചത്തിന്റെയും നിറത്തിന്റെയും വിന്യാസം, കോമ്പസിഷന്‍ , സബ്ജക്റ്റ് പോലുള്ള മറ്റു കാര്യങ്ങളോടൊപ്പം പഠിയ്ക്കുന്നത് ഒരു ശീലമാക്കണം. ഇങ്ങിനെ വികസിയ്ക്കുന്ന ഒരു ബോധം ഫോട്ടോ എടുക്കുമ്പോള്‍ കഴിഞ്ഞ് കറക്റ്റ് ചെയ്യുമ്പോളും അത്യാവശ്യമാണ്‌. മുന്‍പ് പറഞ്ഞപോലെ ഈ ഒരു സെന്‍സിന്റെ അടിസ്ഥാനത്തില്‍ ശരിയായ ടോണുകളിലേയ്ക്കാണ്‌ നാം ലെവത്സിന്റെയൊക്കെ അഡ്ജസ്റ്റ്മെന്റ്സ് ചെയ്യുന്നത്.

ഇത്തരത്തില്‍ നിങ്ങളുടെ ചിത്രത്തിലേയ്ക്ക് നോക്കി നിറത്തിന്റെ ശരിതെറ്റുകള്‍ വിധിയ്ക്കാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ ഒരുദാഹരണം പറയാം. വൈകിട്ട് ഒരഞ്ചുമണിനേരത്ത് വളരെ കൂള്‍ ആയ കളേഴ്സിന്റെ ധാരാളിത്തമുള്ള ഒരു രസികന്‍ വിഷയം നിങ്ങള്‍ക്കുമുന്നില്‍ വന്നുചാടുകയും നിങ്ങള്‍ മനോഹരമായ കോമ്പസിഷനില്‍ അതിനെ ഫ്രെയിമിലാക്കുകയും ചെയ്തു. കമ്പ്യൂട്ടറിലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ ചിത്രത്തില്‍ വൈകിട്ടത്തെ വെളിച്ചത്തിന്റെ ചുവപ്പുരാശി കാര്യമായിട്ടുണ്ട്.

ഒരു ഇമേജ് കറക്ഷന്‍ എക്സ്പര്‍‌ട്ട് എന്നനിലയില്‍ ചിത്രത്തില്‍ ചുവപ്പിന്റെ, ഒരു പക്ഷേ മഞ്ഞയുടേയും, ഒരു അനാവശ്യമായ, പച്ചയുടേയും നീലയുടേയും തനിമ കളയുന്ന ഒരു ടോണുണ്ടെന്നാണ്‌ നിങ്ങല്‍ ഇവിടെ നിരീക്ഷിയ്ക്കുന്നത്. അഥവാ വൈകുന്നേരത്തെ ചെരിഞ്ഞുവീഴുന്ന വെളിച്ചം മാത്രമേ നിങ്ങള്‍ക്കാവശ്യമുണ്ടായിരുന്നുള്ളൂ, ആ ചുവപ്പുകലറ്പ്പ് ഇവിടെ ഒരു നിറവ്യതിയാനം മാത്രമാണ്‌. ഇതുകളഞ്ഞ് തനതായ നിറങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവരികയാണ്‌ ഇപ്പോള്‍ നമ്മുടെ ആവശ്യം. അതെങ്ങിനെയെന്ന് നോക്കാം.


1. ഇമേജസ് / അഡ്ജസ്റ്റ് / കളര്‍‌ ബാലന്‍സ്എളുപ്പത്തില്‍ ഫോട്ടോഷോപ്പിനുള്ളില്‍ കണ്ട്രോള്‍ ബി അടിച്ചാല്‍ കിട്ടും. കിട്ടുന്നത് മറ്റൊരു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഡയലോഗ്. നമ്മുടെ മേലത്തെ ഉദാഹരണം വെച്ചാണെങ്കില്‍ ഒന്നാമത്തെ സ്ലൈഡര്‍‌ ലെഫ്റ്റില്‍‌ സിയന്റെ നേരെ നീക്കുമ്പോള്‍ ചിത്രത്തിലെ ചുവപ്പ് കുറഞ്ഞുതുടങ്ങും. അതുകഴിഞ്ഞ് ചിത്രത്തില്‍ മഞ്ഞ കൂടുതലായിത്തോന്നുന്നുണ്ടെനില്‍ മൂന്നാമത്തെ സ്ലൈഡര്‍‌ ബ്ലൂവിന്റെ നേരെ.

രണ്ട് കാര്യങ്ങള്‍:
1. ഷാഡോ / മിഡ് ടോണ്‍ / ഹൈലൈറ്റ്സ് (താഴെയുള്ള റേഡിയോസ്) ഏതാണ്‌ കളര്‍‌ കറക്റ്റ് ചെയ്യേണ്ടത്, എല്ലാം ചെയ്യണോ എന്നൊക്കെ ചിത്രമനുസരിച്ച് ട്രയല്‍ ആന്റ് എറര്‍‌ ആയി തീരുമാനിയ്ക്കുക.
2. പ്രിസര്‍‌വ് ലുമിനൊസിറ്റിയും പ്രിവ്യുവും (ചെക്ക് ബോക്സസ്) ചെക്ക് ചെയ്ത് വെയ്ക്കുക.

ലെവലിന്റെ പോലെ ധാരാളം ‘Playing around‘ലൂടെ ഒരു നിയന്ത്രണം വരുത്തേണ്ട കാര്യമാണ്‌ കളര്‍‌ ബാലന്‍സും. ചിലപ്പോഴൊക്കെ നിറത്തിന്റെ ചെറിയ ച്ഛായകളേ ചിത്രത്തിലുണ്ടാവൂ. അത് കണ്ട് മനസ്സിലാക്കാനും തിരുത്താനും പരിശീലനം വഴി വരേണ്ട ഒരു കയ്യടക്കം ഇവിടെയും പ്രസക്തമാണ്‌. അതുകൊണ്ട് ധാരാളം ചിത്രങ്ങള്‍ ഫോടോഷോപ്പില്‍ കളര്‍‌ കറക്റ്റ് ചെയ്ത് പരിശീലിയ്ക്കുക. ടോണുകള്‍ റിമൂവ് ചെയ്തുമാത്രമല്ല, ആഡ് ചെയ്തും ചിത്രത്തിനെന്തുസംഭവിയ്ക്കുന്നെന്ന് നോക്കുക. സിനിമയിലൊക്കെ കാണുന്ന മൂണ്‍ലിറ്റ്, ഇന്‍കാന്റസന്റ്, ബേണ്ഡ് ആംബറ് പോലുള്ള ടോണുകളൊക്കെ കളര്‍‌ ബാലന്‍സുപയോഗിച്ച് ചിത്രത്തില്‍ കൊടുത്ത് നിരീക്ഷിയ്ക്കുക. ഒരു പകല്‍‌വെളിച്ചത്തിലെ ഔട്ഡോര്‍‌ ചിത്രത്തെ ലെവത്സും കളര്‍ബാലന്‍സുമുപയോഗിച്ച് രാത്രിയാക്കി നോക്കുക. ഒരു ദിവസം മാത്രം പഴക്കമുള്ള ചിത്രത്തിനെ ബ്രിട്ടീഷ് കാലത്തെ മഞ്ഞച്ച ബ്ലാക് ആന്റ് വൈറ്റ് ചിത്രം ആക്കി മാറ്റാന്‍ നോക്കുക. അങ്ങിനെ പല പരിശീലനങ്ങളും ചെയ്ത് ലെവ്ല്സും കളറ്ബാലന്‍സും നന്നായി ഉപയോഗിച്ച് ശീലിയ്ക്കുക.

ചില സമയത്ത് ഷൂട്ടില്‍ വന്ന കളര്‍‌ ടോണുകള്‍ ചിത്രത്തിന്റെ മിഴിവ് കൂട്ടാറുണ്ട്. അത്തരം അവസരങ്ങളില്‍ കമ്പത്സീവായി കളര്‍‌ കറക്റ്റ് ചെയ്യേണ്ട കാര്യമില്ല. പെട്ടെന്നുകിട്ടുന്ന ഉദാഹരണം സണ്‍സെറ്റ് തന്നെ. അത്തരം ചിത്രങ്ങളില്‍ സ്വാഭാവികമായി വരുന്ന റെഡ് – ഓറഞ്ച് ടോണ്‍ നാം തിരുത്താറില്ല, വേണ്ടിവന്നാല്‍ എന്‍ഹാന്‍സ് ചെയ്ത് പൊലിപ്പിച്ച്ടുക്കുകയാണ്‌ പതിവ്.


ഇപ്പോള്‍ എവിടെയെത്തി. ഇമേജിന്റെ ബെയ്സിക് കാര്യങ്ങള്‍ പരിശോധിച്ചു. ആവശ്യമനുസരിച്ച് റീസൈസ് ചെയ്തു. ആവശ്യമനുസരിച്ച് റൊടേറ്റ് ചെയ്ത് ക്രോപ് ചെയ്തു. അതുകഴിഞ്ഞ് ലെവത്സ് ഉപയോഗിച്ച് ലൈറ്റ് ആന്റ് ഷെയ്ഡ് കറക്റ്റ് ചെയ്തു. അതുകഴിഞ്ഞ് കളര്‍‌ ബാലന്‍സ് ഉപയോഗിച്ച് കളര്‍‌ കറക്റ്റ് ചെയ്തു.

അടുത്തത് നിറത്തിന്റെ അളവാണ്‌.


2. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ഹ്യൂ / സാചുറേഷന്‍ചിത്രത്തിലെ നിറത്തെ മാത്രം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്ന ഒരു ഡയലോഗെന്ന് വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. ഇത് (ചിത്രത്തിലെ) നിറത്തെ മൂന്നായി കാണുന്നു, ഇതിൻ നിറത്തിന്റെ HSL നിര്‍‌മ്മിതി എന്നുപറയും. എന്താണീ HSL എന്നു നോക്കാം:

എച് അഥവാ ഹ്യൂ ലളിതമായി നിറത്തിന്റെ വേവ്ലെങ്ങ്ത് അഥവാ സ്പെക്ട്രത്തില്‍ നിറത്തിന്റെ സ്ഥാനമാണ്‌. (ഏറ്റവും താഴെക്കാണുന്ന സ്പെക്ട്രം ശ്രദ്ധിയ്ക്കുക) ഡയലോഗില്‍ നിങ്ങള്‍ ഹ്യൂവിന്റെ സ്ലൈഡര്‍‌ നീക്കുന്നതനുസരിച്ച് ചിത്രത്തിലെ ഓരോ നിറത്തിന്റെ ഹ്യൂവും ഒന്നിച്ച് ആപേക്ഷികമായി മാറും (അത് സത്യത്തില്‍ ഒരു കണ്സ്റ്റ്രെയിന്റ് ആണ്‌)

രണ്ടാമത്തെ സ്ലൈഡര്‍ എസ് അഥവാ സാചുറേഷന്‍ ആണ്‌. ഇത് നിറത്തിന്റെ അളവാണ്‌. സ്ലൈഡര്‍ നീക്കുന്നതനുസരിച്ച് നിറത്തിന്റെ ചിത്രത്തിലെ കടുപ്പം കൂടുകയോ കുറയുകയോ ചെയ്യും.

മൂന്നാമത്തത് എല്‍ ലൈറ്റ്നെസാണ്‌. ഇതിനെ ലളിതമായി വേണമെങ്കില്‍ നിറത്തിലെ വെള്ളയുടെ / കറുപ്പിന്റെ കടുപ്പം എന്നുവിളിയ്ക്കാം. വലത്തോട്ടുനീക്കിയാല്‍ ഹ്യൂവിന്റെ പ്രെസന്‍സ് കുറഞ്ഞ് നിറം വെള്ളയായി വരും, ഇടത്തോട്ടുനീക്കിയാല്‍ നിറം കുറഞ്ഞ് കറുപ്പായി വരും.
ഈ മൂന്ന് കണ്ട്രോള്‍സ് ഉപയോഗിച്ച് ചിത്രത്തെ എന്‍ഹാന്‍സ് ചെയ്യാനാവും. നിറങ്ങളുടെ അളവ് ഇത്തിരി കൂട്ടിവെയ്ക്കുന്നത് പൂക്കളുടെ ചിത്രങ്ങളിലൊക്കെ നന്നായിരിയ്ക്കും. അതുപോലെ വളരെ ഓഫ്ബീറ്റായ ഒരു തീമുള്ള ചിത്രത്തിന്‌ നിറമിത്തിരി കുറച്ചുവെയ്ക്കുന്നത് ഉചിതമാകാം.

ഇത്രയുമാണ്‌ പൊതുവേ ഏറ്റവും അടിസ്ഥാനമായ ഇമേജ് കറക്ഷന്‍. ഇത്രയും അറിയാവുന്ന ഒരാള്‍ക്ക് അയാളുടെ ചിത്രങ്ങളെ അത്യാവശ്യം നന്നായിത്തന്നെ പ്രൊസസ് ചെയ്തെടുക്കാനാവും എന്നുതന്നെ പറയാം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇത്രയൊക്കെ തിരുത്തലുകളേ നാം ഒരു ചിത്രത്തില്‍ ചെയ്യാന്‍ പാടൂ, അതിനപ്പുറത്തേയ്ക്കുള്ള റീടചിങ്ങൊക്കെ ചിത്രത്തെ ഒരു ഒറിജിനല്‍ ഫോടോഗ്രാഫില്‍നിന്ന് ഒരു ഗ്രാഫിക് ഡിസൈന്‍ വര്‍ക്കാക്കി മാറ്റിക്കളയും!

നിങ്ങളുടെ സംശയങ്ങളും നിര്‍ദ്ദേശങ്ങളും കമന്റില്‍ക്കൂടി ചോദിക്കുമല്ലോ?

സ്നേഹപൂര്‍‌വ്വം,

മധുസൂദനന്‍‌ പേരടി.

9 comments:

 1. വായിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.
  നന്ദി!!
  ആശംസകള്‍!!

  ReplyDelete
 2. എത്ര മനോഹരമായും വ്യക്തതയോടെയുമാണ് മധുസൂദനന്‍ മാഷ് പാഠങ്ങള്‍ തരുന്നതെന്നതിന് ഒരുദാഹരണം കൂടി. അഭിനന്ദനങ്ങള്‍.

  ReplyDelete
 3. മധുസൂദനന്‍ മാഷേ.,നന്ദി.നല്ല വ്യക്തതയോടെ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു..

  ഇനി ഒരു സംശയം കൂടി.ഈ ഫോട്ടോ എഡിറ്റിങ് വെബ്സൈറ്റുകളില്‍ ചെന്നാല്‍ ഒറ്റ ക്ലിക്കില്‍ അവര്‍ തരുന്ന എഫക്റ്റ്സ് മുകളില്‍ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണോ? കളറും,ടോണുമൊക്കെ മാറി മാറി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള തുടക്കക്കാര്‍ അത്തരം സൈറ്റുകളെ ആശ്രയിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  ഇതു പോലുള്ള സൈറ്റുകളാണ് ഉദ്ദേശിച്ചത്‍.

  ReplyDelete
 4. വളരെ പ്രയോജനകരാമായ പോസ്റ്റ്...
  ആശംസകൾ!

  ReplyDelete
 5. Rare Rose,
  ലിങ്ക് ചെയ്ത തരം വെബ്സറ്റുകളും അതേ രീതിയിലുള്ള പല ഫ്രീവേറ് സോഫ്റ്റ്വേറുകളും പൊതുവേ ചില ‘നേരമ്പോക്ക്’ ഫാൻസി ഇഫക്റ്റുകളാൺ ഉദ്ധേശിയ്ക്കുന്നത്. ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഗൌരവമായ ആവശ്യ്യങ്ങളനുസരിച്ചുള്ള കറക്ഷൻസിൻ അത്തരം ലളിതമായ രീതികൾ മതിയാവുമെന്ന് തോന്നുന്നില്ല. എന്നാലും ഫോട്ടോഷോപ് ചെയ്യുന്ന ചില അടിസ്ഥാന കാര്യങ്ങളൊക്കെ ഓഫറ് ചെയ്യുന്ന ചില ഫ്രീവേറ് സോഫ്റ്റ്വെയറുകൾ വേറെ വഴിയില്ലെങ്കിൽ ഉപയോഗിയ്ക്കുന്നതിൽ തെറ്റില്ല. ഏതായാലും സാധാരണഗതിയിൽ Rare Rose സൂചിപ്പിയ്ക്കുന്നതരം റെഡിമെയ്ഡ് ഫില്ടറുകളും ഇഫക്റ്റുകളുമൊക്കെ മിക്കപ്പോഴും ഉപകാരത്തിൽ വരാൻ പ്രയാസമാൺ.

  ReplyDelete
 6. ഒരുപാട് പ്രയോജനം. അതിലുമേറെ നന്ദി.

  ReplyDelete
 7. താങ്ക്സ് !!!!!!!!!!!!!!!!!!!

  ReplyDelete
 8. സാറെഒരുപാടുനന്നിയുണ്ട് കുറാകാലമായിഉള്ളഒരുആഗ്രഹം സാറിലുടാ..എനിക്ക്പഠിക്കാൻ .സാദിച്ചു

  ReplyDelete