സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Tuesday, March 15, 2011

Photoshop - 5


കഴിഞ്ഞ ആഴ്ചയില്‍‌ നമ്മള്‍ താഴെ പറയുന്ന കാര്യങ്ങള്‍ എങ്ങിനെയാണ്‌ ചെയ്യുന്നതെന്നു മനസ്സിലാക്കി..


1. ഫയല്‍‌ ഓപ്പണ്‍ ചെയ്യുക
2. ഫയലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിയ്ക്കുക. (Mode / Histogram / Image Size)
3. ഇമേജില്‍ ‘നിങ്ങളുദ്ദേശിയ്ക്കുന്ന വലിപ്പം‘ തീരുമാനിയ്ക്കുക ( Image Size)
4. Rotate or Crop.
5. ഇരുട്ടും വെളിച്ചവും  ശരിയാക്കുക. (Levels / Contrast/Brightness)


ഇനി ഇരുട്ടും വെളിച്ചവും ശരിയാക്കിയ നിങ്ങളുടെ ഇമേജിന്റെ കളര്‍‌ കറക്ഷന്‍ എങ്ങിനെ നടത്താമെന്നു നോക്കാം.സ്റ്റെപ് 5
നിറങ്ങളുടെ കറക്ഷന്‍എന്താണ്‌ ശരിയായ ചിത്രം എന്നതിന്‌ ഒരു ഗണിതപരമായ തീര്‍‌പ്പില്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ശരിയുടെ ജഡ്ജ്മെന്റ് ഒരു ഇന്റ്യൂഷനാണ്‌, ഒരു പരിധിവരെ വ്യക്തിപരവുമാകാം. എന്നാലും പൊതുവില്‍ ശരിയായ ചിത്രത്തെക്കുറിച്ച് നമുക്ക്ക്കെ ധാരണയുണ്ട്. നല്ല ചിത്രം എന്ന് ഭൂരിഭാഗം കാഴ്ചക്കാരും പറയുന്നത് “മിക്കപ്പോഴും” ഒരേ ചിത്രങ്ങളയാണ്‌.

ഇത്തരം നല്ല ചിത്രങ്ങള്‍ വേറെയിടങ്ങളിള്‍ കാണുമ്പോഴെല്ലാം അവയുടെ വെളിച്ചത്തിന്റെയും നിറത്തിന്റെയും വിന്യാസം, കോമ്പസിഷന്‍ , സബ്ജക്റ്റ് പോലുള്ള മറ്റു കാര്യങ്ങളോടൊപ്പം പഠിയ്ക്കുന്നത് ഒരു ശീലമാക്കണം. ഇങ്ങിനെ വികസിയ്ക്കുന്ന ഒരു ബോധം ഫോട്ടോ എടുക്കുമ്പോള്‍ കഴിഞ്ഞ് കറക്റ്റ് ചെയ്യുമ്പോളും അത്യാവശ്യമാണ്‌. മുന്‍പ് പറഞ്ഞപോലെ ഈ ഒരു സെന്‍സിന്റെ അടിസ്ഥാനത്തില്‍ ശരിയായ ടോണുകളിലേയ്ക്കാണ്‌ നാം ലെവത്സിന്റെയൊക്കെ അഡ്ജസ്റ്റ്മെന്റ്സ് ചെയ്യുന്നത്.

ഇത്തരത്തില്‍ നിങ്ങളുടെ ചിത്രത്തിലേയ്ക്ക് നോക്കി നിറത്തിന്റെ ശരിതെറ്റുകള്‍ വിധിയ്ക്കാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ ഒരുദാഹരണം പറയാം. വൈകിട്ട് ഒരഞ്ചുമണിനേരത്ത് വളരെ കൂള്‍ ആയ കളേഴ്സിന്റെ ധാരാളിത്തമുള്ള ഒരു രസികന്‍ വിഷയം നിങ്ങള്‍ക്കുമുന്നില്‍ വന്നുചാടുകയും നിങ്ങള്‍ മനോഹരമായ കോമ്പസിഷനില്‍ അതിനെ ഫ്രെയിമിലാക്കുകയും ചെയ്തു. കമ്പ്യൂട്ടറിലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്തപ്പോള്‍ ചിത്രത്തില്‍ വൈകിട്ടത്തെ വെളിച്ചത്തിന്റെ ചുവപ്പുരാശി കാര്യമായിട്ടുണ്ട്.

ഒരു ഇമേജ് കറക്ഷന്‍ എക്സ്പര്‍‌ട്ട് എന്നനിലയില്‍ ചിത്രത്തില്‍ ചുവപ്പിന്റെ, ഒരു പക്ഷേ മഞ്ഞയുടേയും, ഒരു അനാവശ്യമായ, പച്ചയുടേയും നീലയുടേയും തനിമ കളയുന്ന ഒരു ടോണുണ്ടെന്നാണ്‌ നിങ്ങല്‍ ഇവിടെ നിരീക്ഷിയ്ക്കുന്നത്. അഥവാ വൈകുന്നേരത്തെ ചെരിഞ്ഞുവീഴുന്ന വെളിച്ചം മാത്രമേ നിങ്ങള്‍ക്കാവശ്യമുണ്ടായിരുന്നുള്ളൂ, ആ ചുവപ്പുകലറ്പ്പ് ഇവിടെ ഒരു നിറവ്യതിയാനം മാത്രമാണ്‌. ഇതുകളഞ്ഞ് തനതായ നിറങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവരികയാണ്‌ ഇപ്പോള്‍ നമ്മുടെ ആവശ്യം. അതെങ്ങിനെയെന്ന് നോക്കാം.


1. ഇമേജസ് / അഡ്ജസ്റ്റ് / കളര്‍‌ ബാലന്‍സ്എളുപ്പത്തില്‍ ഫോട്ടോഷോപ്പിനുള്ളില്‍ കണ്ട്രോള്‍ ബി അടിച്ചാല്‍ കിട്ടും. കിട്ടുന്നത് മറ്റൊരു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഡയലോഗ്. നമ്മുടെ മേലത്തെ ഉദാഹരണം വെച്ചാണെങ്കില്‍ ഒന്നാമത്തെ സ്ലൈഡര്‍‌ ലെഫ്റ്റില്‍‌ സിയന്റെ നേരെ നീക്കുമ്പോള്‍ ചിത്രത്തിലെ ചുവപ്പ് കുറഞ്ഞുതുടങ്ങും. അതുകഴിഞ്ഞ് ചിത്രത്തില്‍ മഞ്ഞ കൂടുതലായിത്തോന്നുന്നുണ്ടെനില്‍ മൂന്നാമത്തെ സ്ലൈഡര്‍‌ ബ്ലൂവിന്റെ നേരെ.

രണ്ട് കാര്യങ്ങള്‍:
1. ഷാഡോ / മിഡ് ടോണ്‍ / ഹൈലൈറ്റ്സ് (താഴെയുള്ള റേഡിയോസ്) ഏതാണ്‌ കളര്‍‌ കറക്റ്റ് ചെയ്യേണ്ടത്, എല്ലാം ചെയ്യണോ എന്നൊക്കെ ചിത്രമനുസരിച്ച് ട്രയല്‍ ആന്റ് എറര്‍‌ ആയി തീരുമാനിയ്ക്കുക.
2. പ്രിസര്‍‌വ് ലുമിനൊസിറ്റിയും പ്രിവ്യുവും (ചെക്ക് ബോക്സസ്) ചെക്ക് ചെയ്ത് വെയ്ക്കുക.

ലെവലിന്റെ പോലെ ധാരാളം ‘Playing around‘ലൂടെ ഒരു നിയന്ത്രണം വരുത്തേണ്ട കാര്യമാണ്‌ കളര്‍‌ ബാലന്‍സും. ചിലപ്പോഴൊക്കെ നിറത്തിന്റെ ചെറിയ ച്ഛായകളേ ചിത്രത്തിലുണ്ടാവൂ. അത് കണ്ട് മനസ്സിലാക്കാനും തിരുത്താനും പരിശീലനം വഴി വരേണ്ട ഒരു കയ്യടക്കം ഇവിടെയും പ്രസക്തമാണ്‌. അതുകൊണ്ട് ധാരാളം ചിത്രങ്ങള്‍ ഫോടോഷോപ്പില്‍ കളര്‍‌ കറക്റ്റ് ചെയ്ത് പരിശീലിയ്ക്കുക. ടോണുകള്‍ റിമൂവ് ചെയ്തുമാത്രമല്ല, ആഡ് ചെയ്തും ചിത്രത്തിനെന്തുസംഭവിയ്ക്കുന്നെന്ന് നോക്കുക. സിനിമയിലൊക്കെ കാണുന്ന മൂണ്‍ലിറ്റ്, ഇന്‍കാന്റസന്റ്, ബേണ്ഡ് ആംബറ് പോലുള്ള ടോണുകളൊക്കെ കളര്‍‌ ബാലന്‍സുപയോഗിച്ച് ചിത്രത്തില്‍ കൊടുത്ത് നിരീക്ഷിയ്ക്കുക. ഒരു പകല്‍‌വെളിച്ചത്തിലെ ഔട്ഡോര്‍‌ ചിത്രത്തെ ലെവത്സും കളര്‍ബാലന്‍സുമുപയോഗിച്ച് രാത്രിയാക്കി നോക്കുക. ഒരു ദിവസം മാത്രം പഴക്കമുള്ള ചിത്രത്തിനെ ബ്രിട്ടീഷ് കാലത്തെ മഞ്ഞച്ച ബ്ലാക് ആന്റ് വൈറ്റ് ചിത്രം ആക്കി മാറ്റാന്‍ നോക്കുക. അങ്ങിനെ പല പരിശീലനങ്ങളും ചെയ്ത് ലെവ്ല്സും കളറ്ബാലന്‍സും നന്നായി ഉപയോഗിച്ച് ശീലിയ്ക്കുക.

ചില സമയത്ത് ഷൂട്ടില്‍ വന്ന കളര്‍‌ ടോണുകള്‍ ചിത്രത്തിന്റെ മിഴിവ് കൂട്ടാറുണ്ട്. അത്തരം അവസരങ്ങളില്‍ കമ്പത്സീവായി കളര്‍‌ കറക്റ്റ് ചെയ്യേണ്ട കാര്യമില്ല. പെട്ടെന്നുകിട്ടുന്ന ഉദാഹരണം സണ്‍സെറ്റ് തന്നെ. അത്തരം ചിത്രങ്ങളില്‍ സ്വാഭാവികമായി വരുന്ന റെഡ് – ഓറഞ്ച് ടോണ്‍ നാം തിരുത്താറില്ല, വേണ്ടിവന്നാല്‍ എന്‍ഹാന്‍സ് ചെയ്ത് പൊലിപ്പിച്ച്ടുക്കുകയാണ്‌ പതിവ്.


ഇപ്പോള്‍ എവിടെയെത്തി. ഇമേജിന്റെ ബെയ്സിക് കാര്യങ്ങള്‍ പരിശോധിച്ചു. ആവശ്യമനുസരിച്ച് റീസൈസ് ചെയ്തു. ആവശ്യമനുസരിച്ച് റൊടേറ്റ് ചെയ്ത് ക്രോപ് ചെയ്തു. അതുകഴിഞ്ഞ് ലെവത്സ് ഉപയോഗിച്ച് ലൈറ്റ് ആന്റ് ഷെയ്ഡ് കറക്റ്റ് ചെയ്തു. അതുകഴിഞ്ഞ് കളര്‍‌ ബാലന്‍സ് ഉപയോഗിച്ച് കളര്‍‌ കറക്റ്റ് ചെയ്തു.

അടുത്തത് നിറത്തിന്റെ അളവാണ്‌.


2. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ഹ്യൂ / സാചുറേഷന്‍ചിത്രത്തിലെ നിറത്തെ മാത്രം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്ന ഒരു ഡയലോഗെന്ന് വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. ഇത് (ചിത്രത്തിലെ) നിറത്തെ മൂന്നായി കാണുന്നു, ഇതിൻ നിറത്തിന്റെ HSL നിര്‍‌മ്മിതി എന്നുപറയും. എന്താണീ HSL എന്നു നോക്കാം:

എച് അഥവാ ഹ്യൂ ലളിതമായി നിറത്തിന്റെ വേവ്ലെങ്ങ്ത് അഥവാ സ്പെക്ട്രത്തില്‍ നിറത്തിന്റെ സ്ഥാനമാണ്‌. (ഏറ്റവും താഴെക്കാണുന്ന സ്പെക്ട്രം ശ്രദ്ധിയ്ക്കുക) ഡയലോഗില്‍ നിങ്ങള്‍ ഹ്യൂവിന്റെ സ്ലൈഡര്‍‌ നീക്കുന്നതനുസരിച്ച് ചിത്രത്തിലെ ഓരോ നിറത്തിന്റെ ഹ്യൂവും ഒന്നിച്ച് ആപേക്ഷികമായി മാറും (അത് സത്യത്തില്‍ ഒരു കണ്സ്റ്റ്രെയിന്റ് ആണ്‌)

രണ്ടാമത്തെ സ്ലൈഡര്‍ എസ് അഥവാ സാചുറേഷന്‍ ആണ്‌. ഇത് നിറത്തിന്റെ അളവാണ്‌. സ്ലൈഡര്‍ നീക്കുന്നതനുസരിച്ച് നിറത്തിന്റെ ചിത്രത്തിലെ കടുപ്പം കൂടുകയോ കുറയുകയോ ചെയ്യും.

മൂന്നാമത്തത് എല്‍ ലൈറ്റ്നെസാണ്‌. ഇതിനെ ലളിതമായി വേണമെങ്കില്‍ നിറത്തിലെ വെള്ളയുടെ / കറുപ്പിന്റെ കടുപ്പം എന്നുവിളിയ്ക്കാം. വലത്തോട്ടുനീക്കിയാല്‍ ഹ്യൂവിന്റെ പ്രെസന്‍സ് കുറഞ്ഞ് നിറം വെള്ളയായി വരും, ഇടത്തോട്ടുനീക്കിയാല്‍ നിറം കുറഞ്ഞ് കറുപ്പായി വരും.
ഈ മൂന്ന് കണ്ട്രോള്‍സ് ഉപയോഗിച്ച് ചിത്രത്തെ എന്‍ഹാന്‍സ് ചെയ്യാനാവും. നിറങ്ങളുടെ അളവ് ഇത്തിരി കൂട്ടിവെയ്ക്കുന്നത് പൂക്കളുടെ ചിത്രങ്ങളിലൊക്കെ നന്നായിരിയ്ക്കും. അതുപോലെ വളരെ ഓഫ്ബീറ്റായ ഒരു തീമുള്ള ചിത്രത്തിന്‌ നിറമിത്തിരി കുറച്ചുവെയ്ക്കുന്നത് ഉചിതമാകാം.

ഇത്രയുമാണ്‌ പൊതുവേ ഏറ്റവും അടിസ്ഥാനമായ ഇമേജ് കറക്ഷന്‍. ഇത്രയും അറിയാവുന്ന ഒരാള്‍ക്ക് അയാളുടെ ചിത്രങ്ങളെ അത്യാവശ്യം നന്നായിത്തന്നെ പ്രൊസസ് ചെയ്തെടുക്കാനാവും എന്നുതന്നെ പറയാം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇത്രയൊക്കെ തിരുത്തലുകളേ നാം ഒരു ചിത്രത്തില്‍ ചെയ്യാന്‍ പാടൂ, അതിനപ്പുറത്തേയ്ക്കുള്ള റീടചിങ്ങൊക്കെ ചിത്രത്തെ ഒരു ഒറിജിനല്‍ ഫോടോഗ്രാഫില്‍നിന്ന് ഒരു ഗ്രാഫിക് ഡിസൈന്‍ വര്‍ക്കാക്കി മാറ്റിക്കളയും!

നിങ്ങളുടെ സംശയങ്ങളും നിര്‍ദ്ദേശങ്ങളും കമന്റില്‍ക്കൂടി ചോദിക്കുമല്ലോ?

സ്നേഹപൂര്‍‌വ്വം,

മധുസൂദനന്‍‌ പേരടി.

Saturday, February 26, 2011

Photoshop - 4

നിങ്ങളുടെ ചിത്രം ഫോട്ടോഷോപ്പിലെത്തിയാല്‍‌.

ഫോട്ടോഷോപ് ഒരു മഹാസാഗരമാണ്‌. ഗ്രാഫിക് ഡിസൈന്‍‌ എന്നു പൊതുവെ പറയുമ്പോള്‍‌ ഡിസൈന്‍‌ , അഡ്വര്‍‌ടൈസിങ്ങ് , ഫോട്ടോഗ്രഫി, പ്രിന്റിങ് ആന്റ് പബ്ലികേഷന്‍‌, ആനിമേഷന്‍‌ - സ്പെഷല്‍‌ ഇഫക്റ്റ്സ് തുടങ്ങി ഫാഷനും ആര്‍‌ക്കിടെച്ചറും ഇന്‍ഡസ്റ്റ്റിയല്‍‌ ഡിസൈനും വരെ ഒരു നീണ്ട നിര ഫോടോഷോപ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നുണ്ട്. അങ്ങിനെ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാവുന്ന നിരവധി ഫീചറുകളുടെ തലവേദനയുണ്ടാക്കുന്ന ഒരു പൊതിക്കെട്ടാണ്‌ ഫോട്ടോഷോപ്പ്.

ഇത് പഠിയ്ക്കുമ്പോള്‍ ഓര്‍‌മ്മിക്കേണ്ട സംഗതി ഇതുമുഴുവനും പഠിയ്ക്കേണ്ട ആവശ്യമോ സമയമോ നമുക്കുപലപ്പോഴും ഇല്ല എന്നതാണ്‌. നമുക്കുവേണ്ടത് പഠിച്ചാല്‍‌ മതിയാവും, ഇവിടെ നമുക്കുവേണ്ടത് ഇമേജ് കറക്ഷനും റീ റ്റച്ചിങ്ങും മാനിപുലേഷനുമായി ബന്ധപ്പെട്ട ഫീചറുകളുമാണ്‌. അത് നമുക്ക് ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍‌ പഠിച്ചുകളയാം. (ഇമേജിന്റെ അടിസ്ഥാന കറക്ഷനുമാത്രമായ സംഗതികള്‍ ആണെങ്കില്‍ അത്രയധികമൊന്നും പഠിയ്ക്കാനില്ലതാനും, ഒന്നോ രണ്ടോ ക്ലാസുകള്‍ കൊണ്ട് പഠിയ്ക്കാവുന്നതേയുള്ളൂ! )

അപ്പോള്‍ പഠിച്ചുതുടങ്ങാം.

നിങ്ങള്‍ ഒരു ഡിജിറ്റല്‍ ഫോട്ടോഗ്രഫറാണല്ലോ, ക്യാമറയിലുള്ള ഒരു ഇമേജ് ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറില്‍ എത്തിയ്ക്കുന്നതെങ്ങിനെയെന്നൊക്കെ തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അപ്പോള്‍ അവിടുന്ന് തുടങ്ങാം.

സ്റ്റെപ് 1
ഫയല്‍‌ ഫോട്ടോഷോപ്പില്‍‌ ഓപ്പണ്‍‌ ചെയ്യുന്നു.

ഇതില്‍‌ കാര്യമൊന്നുമില്ല. ഫോട്ടോഷോപ് റണ്‍ ചെയ്യുക. ടോപ്പ് മെനു : ഫയല്‍‌ / ഓപ്പണ്‍‌ / നിങ്ങളുടെ ഫയല്‍ .(Top Menu / File / Open / Your file)

സ്റ്റെപ് 2.
നിങ്ങളുടെ ഫയലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിയ്ക്കുക.

1.ടോപ്പ് മെനു / ഇമേജ് / മോഡ് (Top Menu / Image / Mode)

ഇതില്‍‌ റോളോവറ് ചെയ്യുമ്പോളേ മോഡ് കാണിയ്ക്കും. RGB ആയിരിയ്ക്കണം. (വലിയ കാര്യമില്ല, പൊതുവേ അല്ലാത്ത കെയ്സ് പ്രതീക്ഷിയ്ക്കുന്നില്ല)

2. ടോപ്പ് മെനു / ഇമേജ് / ഹിസ്റ്റോഗ്രാം (Top Menu / Image / Histogram)നിങ്ങളുടെ ഇമേജിലെ ഗ്രേകളുടെ ക്രമീകരണത്തിന്റെ ഒരു കിടപ്പുവശം കാണാം, ഇത് മുന്‍പ്‌ ക്യാമറയില്‍‌ കണ്ടതുതന്നെ.

3.ടോപ്പ് മെനു / ഇമേജ് / മോഡ് / ഗ്രേസ്കെയില്‍‌ ആക്കിനോക്കുക(Top Menu / Image / Mode / Grey Scale)
(പിന്നാലെ രണ്ട് ചോദ്യങ്ങൾക്ക് ഓകെ അടിയ്ക്കുക)
ആക്കിയാല്‍‌ ഇമേജ് ഗ്രേസ് മാത്രമായിക്കാണാം. നിങ്ങളുടെ ചിത്രത്തിനെ ഇരുട്ടും വെളിച്ചവുമായി മാത്രം മനസ്സിലാക്കാനും ഹിസ്റ്റോഗ്രാമുമായി തട്ടിച്ചുനോക്കാനും ഈ വ്യായാമം സഹായിയ്ക്കും. കഴിഞ്ഞാല്‍‌ വേഗം അണ്‍‌ഡൂ! ലെറ്റ് ദേര്‍‌ ബീ കളേഴ്സ്!

4. റ്റോപ് മെനു / ഇമേജ് / ഇമേജ് സൈസ് (Top Menu / Image / Image Size)ഇതില്‍ കാര്യമുണ്ട്. ഈ ഡയലോഗില്‍ ഇമേജിന്റെ വലിപ്പം പിക്സലില്‍ (പിക്സല്‍‌ ഡയമെന്‍ഷന്‍ : മോണീറ്ററിന്റെ ഭാഷയില്‍) ഇഞ്ചില്‍ (ഡോക്യുമെന്റ് സൈസ്:പ്രിന്ററിന്റെ ഭാഷയില്‍) എന്നിവ കാണാം. കൂടാതെ ഇമേജിന്റെ റെസലൂഷന്‍ അതായത് പ്രിന്റ് ചെയ്യുമ്പോള്‍ ഒരിഞ്ചില്‍ എത്ര ഡോട്ട് അടിയ്ക്കുമെന്ന്. അത് കൂടുന്നതനുസരിച്ച് പ്രിന്റ ചെയ്യപ്പെട്ട ഇമേജ് ഇടതൂറ്ന്ന് തഴച്ച് വളരെ ഫൈന്‍ ആയി കാണപ്പെടും. (റെസലൂഷന്‍ കൂടിയാല്‍ മോനിറ്ററില്‍ ഇമേജിന്റെ വലിപ്പം കൂടും സാമാന്യമായി).

ഡയലോഗിന്റെ കീഴ്‌ഭാഗം ഡോക്യുമെന്റ് സൈസ് ആണ്‌, പിന്റൌട്ടിലെ ഇമേജിന്റെ ഇഞ്ചിലുള്ള വലിപ്പം. റെസലൂഷന്‍ മേല്‍പ്പറഞ്ഞപോലെ ഈ ഇഞ്ചുകള്‍ക്കുള്ളില്‍‌ എത്ര ഡോട്ട് പ്രിന്റുചെയ്യുമെന്ന് അതായത് ചിത്രത്തിന്റെ ഫൈന്നെസ്സ്.

അടുത്തത് കീബോഡില്‍ z അടിയ്ക്കുക അല്ലെങ്കില്‍ വശത്തെ ടൂള്‍സില്‍ നിന്ന് ‘സൂം ടൂള്‍‘ (‘സം ടൂള്‍‘ എന്ന് വായിയ്ക്കരുത് :-)) എടുക്കുക. (Zoom tool) എന്നിട്ട് ഇമേജിനുള്ളില്‍ റൈറ്റ് ക്ലിക്കുക.അപ്പോള്‍ കിട്ടുന്നത്:അതില്‍ ആക്ച്വല്‍ പിക്സത്സ് (ക്ലിക് ആന്റ് സീ), കാണുന്നത് മോണിറ്ററിലെ ഇമേജിന്റെ തനത് വലിപ്പം, സൂം ചെയ്യപ്പെടാത്ത അവസ്ഥ.ഈ ആക്ച്വല്‍ സൈസാണ്‌ മേലെ ഇമേജ് സൈസ് / പിക്സല്‍ ഡയമെന്‍ഷന്‍ കാണിച്ചത്.

പ്രിന്റ് സൈസ് (ക്ലിക് ആന്റ് സീ), കാണുന്നത് ഈ ഇമേജ് പ്രിന്റ് ചെയ്തലുണ്ടാകുന്ന വലിപ്പം. (അതത്ര കൃത്യമൊന്നുമല്ല, എന്നാലും ഒരു ഏകദേശം മനസ്സിലാവും)

ഇപ്പോള്‍ ഇതൊക്കെ മനസ്സിലായി:

1. മോനിറ്ററില്‍ ഇമേജിന്‌ ആക്ച്വലി എത്ര വലിപ്പമുണ്ട്.
2. പ്രിന്റ് ചെയ്താല്‍ ഇമേജിന്‌ ആക്ച്വലി എത്ര വലിപ്പം കാണും.
3. ഈ ഇമേജ് പ്രിന്റ് ചെയ്താല്‍ എത്ര ഫൈന്‍ ആയിരിയ്ക്കും.

സ്റ്റെപ് 3.
ഇമേജില്‍ ‘നിങ്ങളുദ്ദേശിയ്ക്കുന്ന വലിപ്പം‘ തീരുമാനിയ്ക്കുക

ഇമേജില്‍ ക്യാമറ തീരുമാനിച്ച, അതിന്‌ നിങ്ങള്‍ സെറ്റ് ചെയ്ത ഒരു വലിപ്പമുണ്ടല്ലോ, അതാണ്‌ മുകളില്‍ ഇമേജ് സൈസ് വിശദീകരിയ്ക്കുന്നത്. അത് തന്നെ മതി ഫൈനല്‍ വലിപ്പമെങ്കില്‍ കുഴപ്പമില്ല. അല്ല മാറ്റി ചെറുതാക്കണമെങ്കില്‍ (വലുതാക്കാന്‍ പാടില്ല, ഇമേജ് ക്വാളിറ്റി കുളമാകും) മുകളിലെ പിക്സല്‍ ഡയമെന്‍ഷന്‍സ് മാറ്റി / കുറച്ച് അടിച്ചാല്‍ മതി.

ഇമേജിനെ കഴിവതും ഒരു ‘പ്രിന്റബിള്‍‘ വലിപ്പത്തിലും റെസലൂഷനിലും, അതായത് നല്ല വലിപ്പത്തിലും റെസല്യൂഷനിലും തന്നെ, എഡിറ്റ് ചെയ്യുന്നതും മെഷീനില്‍ നിലനിറ്ത്തുന്നതുമാണ്‌ അഭികാമ്യം. വലിയ ഇമേജ് എപ്പോള്‍ വേണമെങ്കിലും ചെറുതാക്കാം, ചെറുതാക്കിയത് പിന്നെ വലുതാക്കരുത് അത് ക്വാളിറ്റിയെ ബാധിക്കും. അതാണ്‌ പ്രശ്നം.

സ്റ്റെപ് 4.
റോട്ടേറ്റണോ ക്രോപ്പണോ?ഷൂട്ട് ചെയ്ത സമയത്ത് പലപ്പോഴും നിങ്ങള്‍ വിചാരിച്ച ഫ്രെയിം കൃത്യമായി കിട്ടിയിരിയ്ക്കണമെന്നില്ല. കോമ്പോസിഷനില്‍ പിഴവുകള്‍ വന്നിരിയ്ക്കാം, ഫ്രെയിം വേണ്ടത്ര ടൈറ്റ് അല്ലായിരിയ്ക്കാം. ചെരിവോ തിരിവോ ഒക്കെ വന്നിരിയ്ക്കാം.

ഇത്തരം അവസ്ഥയില്‍ ചിത്രത്തെ രണ്ടാമത് മുറിയ്ക്കുന്നതിനാണ്‌ ക്രോപ് എന്ന് ഫോടൊഗ്രഫിയിലും ഫോട്ടോഷോപ്പിലുമൊക്കെ പറയുന്നത്. ഇത് വിചാരിയ്ക്കുന്നതിലും എളുപ്പമുള്ള ഒരു പണിയാണ്‌. കീബോഡില്‍ C അടിയ്ക്കുക അല്ലെങ്കില്‍ ടൂള്‍സില്‍ നിന്ന് ക്രോപ് ടൂള്‍ എടുക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇമേജിനുള്ളില്‍ (പുതിയ ഫ്രെയിമിന്റെ) ഒരു ചതുരം വരയ്ക്കാം. തുടര്‍‌ന്ന് വരച്ച ചതുരത്തിന്റെ നീളവും വീതിയും വേണമെങ്കില്‍ ‘റീസൈസ്‘ ചെയ്യാം. ചെയ്ത് ചെയ്ത് പുതിയ ഫ്രെയിം തൃപ്തി തോന്നുമ്പോള്‍ എന്ററില്‍ ഒറ്റയടി, നിങ്ങളുടെ ഇമേജ് ക്രോപ്പ്ഡ് ആയി പുതിയ കൊമ്പസിഷനില്‍ കാണപ്പെടും.

(ഇഷ്ടപ്പെട്ടില്ലെങ്കില്‍ അണ്‍ഡൂ: കണ്ട്രോള്‍ സെഡ്.(Ctrl+Z) പല ലെവല്‍ അണ്ഡൂ: ആന്‍ട് കണ്ട്രോള്‍ സെഡ് പലതവണ.(& +Ctrl+Z)


ചിലപ്പോള്‍ ഇമേജിന്റെ ചെരിവും തൃപ്തികരമാകില്ല. അപ്പോള്‍ ഇമേജ് തിരിച്ച് (റോടേറ്റ്) ശരിപ്പെടുത്തിയിട്ട് വേണം ക്രോപ്പ് ചെയ്യാന്‍. ഇതിന്‌:

കണ്ട്രോള്‍ എ അടിയ്ക്കുക (Ctrl+A), ഇമേജ് മൊത്തം സെലക്റ്റാവും.
കണ്ട്രോല്‍ റ്റി (Ctrl+T) അടിയ്ക്കുക. ഇമേജ് ‘സ്കെയില്‍ ഓറ് റൊടേറ്റ്‘ അവസ്ഥയിലാവും

മൂലകളില്‍ക്കാണുന്ന നോഡിന്റെ പുറത്ത് കറ്സറ് വെച്ച് ബലം പ്രയോഗിയ്ക്കുക. ഇമേജ് തിരിയും.

തിരിച്ചുതിരിച്ച് തൃപ്തിയായാല്‍ എന്ററ് ഒറ്റയടി (Enter). തിരി നടപ്പില്‍ വരും.

കണ്ട്രോള്‍ ഡി (Ctrl+D) അടിച്ചാല്‍ സെലക്റ്റ് ചെയ്തത് പോകും.

ഇനി മേല്‍പ്പറഞ്ഞപോലെ ക്രോപ്പുചെയ്യുക.

(‘തിരി’ച്ചറിവ്: റൊട്ടേറ്റ് ചെയ്ത ഇമേജ് ക്രോപ് ചെയ്തേ മതിയാവൂ!)

ഇപ്പോള്‍ ചെരിവുതീറ്ത്ത് വെട്ടിയൊതുക്കിയ ഇമേജ് നിങ്ങളുടെ മുന്നിലുണ്ടോ. ഉണ്ടെങ്കില്‍ കറക്ഷന്റെ ഒന്നാം പടി കയറിയിരിയ്ക്കുന്നു.

(പി എസ് : ഫോട്ടോകള്‍ എടുക്കുമ്പോള്‍ തന്നെ ആവശ്യമായ കോമ്പോസിഷ്നില്‍ എടുക്കുവാന്‍ കഴിവതു ശ്രദ്ധിക്കുക, ക്രോപ്പ് ചെയ്ത ചിത്രത്തിന്റെ ആക്ച്വല്‍ പിക്സത്സ് ,ഇമേജ് സൈസ് ഇവയെല്ലാം കുറവായിരിക്കും എന്ന കാര്യം മറക്കാതിരിക്കുക..വലിയ പ്രിന്‍‌റ്റുകള്‍ എടുക്കുന്നതിന്‌ കൂടിയ പിക്സല്‍സ് അത്യാവശമാണ്‌)

(ടിപ്: കുത്തനെ എടുത്ത ക്ലോസപ് പോറ്ട്രെയ്റ്റ് തിരശ്ചീനമായിട്ടാണ്‌ ഫോടോഷോപ്പില്‍ കാണുന്നതെങ്കില്‍: ഇമേജ് > റൊട്ടേറ്റ് ക്യാന്‍‌വാസ് > 90 ഡിഗ്രി ക്ലോക്ക് വൈസ് /കൌണ്ടര്‍ ക്ലോക്ക് വൈസ്.തൊട്ടുതാഴെയുള്ള ആറ്ബിട്രറിയാണെങ്കില്‍ ഡിഗ്രി ഇഷ്ടം‌പോലെ എന്റര്‍‌ ചെയ്യാം)

സ്റ്റെപ് 5.
ശരിയായ ഇരുട്ടും വെളിച്ചവും

കളര്‍‌ ഇമേജിനുപോലും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഒരു ‘ചാരനിര’യാണ്‌ അടിത്തട്ടിലുള്ളത് എന്നത് ഇപ്പോള്‍ ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും പറയുന്ന രീതിയില്‍ നിങ്ങള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. അതിനെ ഹിസ്റ്റോഗ്രാമായും ഗ്രേസ്കേയില്‍ ഇമേജ് തന്നെയായും കണ്ടും കഴിഞ്ഞു. ചിത്രത്തിന്റെ വ്യക്തതയ്ക്കും നയനത്തിന്റെ ആനന്ദത്തിനും കലാപരമായ തലത്തില്‍‌ മൂഡിന്റെ നിര്‍‌മ്മാണത്തിനുമൊക്കെ ഈ ചാരനിറങ്ങളുടെ കറക്ഷന്‍ പ്രധാനമാണ്‌.

ഫോട്ടോഗ്രഫി /പൊസ്റ്റ് പ്രൊസസ്സിങ്ങില്‍ അനുഭവമാകുന്നതനുസരിച്ച് ഈ ഹിസ്റ്റോഗ്രാമാണ്‌ ചിത്രത്തിന്റെ എല്ലാമെല്ലാം എന്ന് നാം തിരിച്ചറിഞ്ഞുതുടങ്ങും. മാത്രമല്ല കറി രുചിച്ച് ചേരുവ പറയുന്നതുപോലെ ഹിസ്റ്റോഗ്രാം നോക്കി ഇമേജ് എത്തരത്തിലുള്ളതാണ്‌ എന്നൂഹിയ്ക്കാനുള്ള സിദ്ധിയും നാം വികസിപ്പിയ്ക്കും. ഇതിനൊക്കെ ഓരോ ഫോട്ടോയെയും ക്യാമറയിലെയോ ഫോട്ടോഷോപ്പിലെയോ സൌകര്യം ഉപയോഗിച്ച് ഹിസ്റ്റോഗ്രാമായി കണ്ട് മനസ്സിലാക്കുന്ന ശീലം ശീലിച്ചെടുക്കുക.

1. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ലെവത്സ് (Image / Adjustment / Levels)ടോണുകളെ ഹൈലൈറ്റ് (വെളിച്ചം) മിഡ് ടോണ്‍ (ഇടത്തരം വെളിച്ചം) ഷാഡോ (ഇരുട്ട്) എന്നിങ്ങനെ മൂന്നായിത്തിരിച്ചാണ്‌ ഹിസ്റ്റോഗ്രാം വിശദീകരിയ്ക്കുന്നത്. ഇക്കണ്ട ഹിസ്റ്റോഗ്രാമില്‍ കറക്ഷനാവശ്യമായ സ്ലൈഡറുകളൊക്കെ പിടിപ്പിച്ച് ഒരു ഡയലോഗാക്കിയതാണ്‌ ഫോട്ടോഷൊപ്പിലെ ലെവത്സ്. ഇവിടെ നമുക്ക് ഹിസ്റ്റോഗ്രാം അവലംബിച്ച് ടോണുകളെ വ്യത്യാസപ്പെടുത്താം. കണ്ട്രോള്‍ എന്‍‌ അല്ലെങ്കില്‍ ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ലെവത്സ് ആണ്‌ ഇതിനെ വരുത്താനുള്ള വഴി. (നോട് ദ പോയിന്റ്, ഈ ഇമേജ് / അഡ്ജസ്റ്റ്മെന്റ്സിനുള്ളിലാണ്‌ നമുക്കാവശ്യമായ ഒരു മാതിരി സംഗതികളൊക്കെയുള്ളത്!)

ഹിസ്റ്റോഗ്രാമിനുതൊട്ടുതാഴെയുള്ള ത്രികോണങ്ങളെ – സ്ലൈഡറുകളെ - അങ്ങോട്ടൊമിങ്ങോട്ടും നീക്കുന്നതിലാണ്‌ എല്ലാമിരിയ്ക്കുന്നത്. അതില്‍ ലെഫ്റ്റിലുള്ളത് ഷാഡോകളെയും നടുക്കുള്ളത് മിഡ് ടോണുകളെയും റൈറ്റിലുള്ളത് ഹൈലൈറ്റുകളെയും നിയന്ത്രിയ്ക്കുന്നു. ഇവ സ്ലൈഡ് ചെയ്താല്‍ ഇമേജിന്‌ എന്ത് സംഭവിയ്ക്കുമെന്നത് ഇത്തിരി ട്രിക്കി ആണ്‌, ശ്രദ്ധിയ്ക്കണം:

1. ഷാഡൊ സ്ലൈഡറിനെ ആദ്യം വലത്തോട്ടേ നീക്കാനാവൂ, നീക്കിയാല്‍ ഷാഡോസ് ഡീപ്പര്‍‌ ആകും. അല്ല ഷാഡോസ് ലൈറ്റര്‍‌ ആക്കാനാണുദ്ധേശമെങ്കില്‍‌ തൊട്ടുതാഴെ ഒരു സ്ലൈഡറ് കൂടിക്കാണുന്നില്ലേ, അത് വലത്തോട്ട് നീക്കുക.
2. ഹൈലൈ സ്ലൈഡര്‍‌ ആദ്യം ഇടത്തോട്ടേ നീങ്ങൂ, ഇടത്തോട്ട് നീക്കിയാല്‍ ഹൈലൈറ്റ്സ് ലൈറ്റര്‍‌ ആകും. ഹൈലൈറ്റ്സ് ഡീപ്പറാകണമെങ്കില്‍ തൊട്ടുതാഴെയുള്ള സ്ലൈഡര്‍‌ ഇടത്തോട്ട് നീക്കുക.
3. മിഡ് ടോണ്‍ രണ്ടുവശത്തേയ്ക്കും നീക്കാം, ഇടത്തോട്ട് നീക്കിയാല്‍ മിഡ് ടോണ്‍സ് ലൈറ്ററാകും, വലത്തോട്ട് നീക്കിയാല്‍ ഡീപ്പറാകും.
4. ഇത് വായിച്ചുകഴിഞ്ഞാല്‍ ലെവത്സ് ഇമേജിന്റെ നിയന്ത്രിയ്ക്കുന്നതിന്റെ ഒരു രീതി ശരിയ്ക്ക് മനസ്സിലാവാന്‍‌ ഇമേജെസെടുത്തുവെച്ച് കണ്ട്രോള്‍ എന്‍‌ (Ctrl+N) അടിച്ച് ധാരാളം അതുമിതും അങ്ങോട്ടുമിങ്ങോട്ടും സ്ലൈഡ് ചെയ്ത് ഇമേജില്‍ എന്താണ്‌ സംഭവിയ്ക്കുന്നതെന്ന് സൂക്ഷ്മം നിരീക്ഷിയ്ക്കുക. കുറേ അങ്ങിനെ ചെയ്യുമ്പോള്‍ ലെവത്സ് ഇന്റ്യൂറ്റീവായി ഉപയോഗിച്ച് ശീലമാകും.


2. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ബ്രൈറ്റ്നെസ് / കൊണ്ട്രാസ്റ്റ് (Image / Adjustment / Brightness/Contrast)
ടോണുകളുടെ കറക്ഷന്‌ ഇത്രയൊന്നും മെനക്കെടാന്‍‌ നിങ്ങള്‍‌ തയ്യാറല്ലെങ്കില്‍‌ ഒരു എളുപ്പവഴിയുണ്ട്. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ്   /  ബ്രൈറ്റ്നെസ് / കൊണ്ട്രാസ്റ്റ്.


ഇത് കാണുന്നതുപോലെത്തന്നെ സിമ്പിളാണ്‌. ബ്രൈറ്റ്നെസ്സ് കൂട്ടിയാല്‍ ഇമേജിന്റെ മൊത്തം വെളിച്ചം കൂടും അഥവാ ഷാഡോ - മിഡ്ടോണ്‍ - ഹൈലൈറ്റ് ഒന്നിച്ച് ലൈറ്ററാകും, കുറച്ചാല്‍ ഒന്നിച്ച് ഡീപ്പറാകും.

കോണ്‍‌ട്രാസ്റ്റ് കൂട്ടിയാല്‍ ഹൈലൈറ്റ്സ് ബ്രൈറ്ററാകും ഷാഡോസ് ഡീപറാകും. തിരിച്ചുചെയ്താല്‍ തിരിച്ച്. വളരെ ലളിതം (വളരെ പരിമിതം.)

കഴിയുന്നതും ലെവത്സ് കറക്ഷന്‍ തന്നെ ഉപയോഗിയ്ക്കുക. കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ മാത്രം എന്നും പറയണം. ചില സമയത്ത് ഇമേജ് മൊത്തത്തില്‍ ഒന്ന് ബ്രൈറ്റോ ഡാറ്ക്കോ ഒക്കെആക്കിയാല്‍ മതിയാകും, വേറെ കറക്ഷനൊന്നും വേണ്ടവരില്ല. അത്തരം അവസരത്തിലൊക്കെ ലെവത്സിലേയ്ക്ക് പോകേണ്ട കാര്യമില്ല.

ഇപ്പോള്‍ എവിടെയെത്തി. ഹിസ്റ്റോഗ്രാമും ലെവത്സും ബ്രൈറ്റ്നെസ്സ് കോണ്ട്രാസ്റ്റുമുപയോഗിച്ച് ഇമേജിലെ ഗ്രേകളെ അതായത് ഇരുട്ടിനെയും വെളിച്ചത്തെയും കറക്റ്റ് ചെയ്യാന്‍ നാം പഠിച്ചുകഴിഞ്ഞു. പഠിച്ചുകഴിഞ്ഞു എന്ന് പറയാറായിട്ടില്ല, റീസൈസ് / റോട്ടേറ്റ് / ക്രോപ്പ് പോലെ ഒറ്റപ്രാവശ്യം കൊണ്ട് പഠിച്ചെന്നുപറയാവുന്ന ഒന്നല്ല ഇത്. പല ഇമേജുകളില്‍ പലതവണപയറ്റി വികസിപ്പിയ്ക്കേണ്ട ഒരു സ്കില്ലാണ്‌ ടോണുകളുടെ കറക്ഷന്‍. It's More about Practice than the Theory.


അടുത്തയാഴ്ച നിറങ്ങളുടെ കറക്ഷനെ പറ്റി പഠിക്കാം,

സ്നേഹപൂര്‍‌വ്വം,

മധുസൂദനന്‍‌ പേരടി.

Saturday, February 19, 2011

Photoshop - 3
പോസ്റ്റ് പ്രൊസസിങ് അഥവാ ചിത്രണാനന്തരതിരുത്തുവേലകള്‍‌ ഫോട്ടോഷോപ്പുപയോഗിച്ച്


ആമുഖം: ഫോട്ടോഗ്രഫി ഡിജിറ്റല്‍‌ യുഗത്തിലേയ്ക്ക്

ഡിജിറ്റല്‍‌ യുഗത്തിനു മുന്‍പേ നിലവുള്ളതും ഡിജിറ്റല്‍ വിപ്ലവത്തോടെ പ്രചാരം നേടിയതുമായ ഒരു പ്രയോഗമാണ്‌ പോസ്റ്റ് പ്രൊസസിങ്. ഫോട്ടോഗ്രാഫിക്കകത്ത് ഛായഗ്രഹണത്തിനുശേഷം ചെയ്യുന്ന റ്റോണലും കളറുമായ കറക്ഷനുകളെയാണ്‌ പൊതുവേ ഇതുകൊണ്ടുദ്ധേശിയ്ക്കുന്നത്. മുന്‍പ് കളര്‍‌ ലാബുകളും സ്റ്റുഡിയോകളുമൊക്കെ അവരുടെ പ്രിന്റിങ്ങ് യന്ത്രമുപയോഗിച്ച് ചെയ്തിരുന്നതും അമച്വര്‍‌ ഫോട്ടോഗ്രാഫര്‍‌ക്കൊക്കെ നേരിട്ടിടപെടുക ബുദ്ധിമുട്ടായിരുന്നതുമായ ഒരു മേഖലയാണിത്. കുറച്ച് ഡെപ്ത് കൂട്ടി പ്രിന്‍‌റ്റ് ചെയ്യണേ ആ നീല ഇത്തിരി കുറച്ച് എന്നൊക്കെ സൂചിപ്പിച്ച് സ്റ്റുഡിയോയുടെ കൗണ്ടറില്‍‌ അയാള്‍ക്ക് മനസ്സിലായ്ക്കാണുമോ എന്ന് ടെന്‍ഷനടിച്ചുകൊണ്ട് കാത്തിരിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.... അതൊക്കെ ഒരു കാലം, അന്നൊക്കെ ഒരു കളര്‍‌ലാബ് സ്വന്തം തുടങ്ങുക എന്നതായിരുന്നു പലരുടേയും സ്വപ്നം!

പിന്നീട് ഫോടോഷോപ് വന്നു, വന്നുവെന്ന് പറഞ്ഞാല്‍‌ ഒരൊന്നൊര വരവായിരുന്നു അത്!!! ഒരു വെടിക്കെട്ടോടെയുള്ള എന്‍‌ട്രി തന്നെ. നാലുതവണ പ്രിന്റ് ചെയ്തിട്ടും ഉദ്ദേശിച്ച പോലെ കിട്ടാത്ത ചിത്രങ്ങളുടെ കാലഘട്ടത്തില്‍‌ നിന്ന് നീലയുടെ ഫൈനസ്റ്റ് കളര്‍‌ വാല്യു മനസ്സിലുള്ളത് വരുന്നതു വരെ ചിത്രത്തില്‍‌ കളിച്ചുകൊണ്ടിരിയ്ക്കാവുന്ന ഒരു സ്വാതന്ത്ര്യം വ്യിരല്‍ത്തുമ്പിലുണ്ടായി. കറക്റ്റ് ചെയ്യുന്നതിലെ പിഴവുകൊണ്ട് ചിത്രം മോശമാവുന്ന കാലം ഓടിമറഞ്ഞു, കറക്റ്റ് ചെയ്യുന്നതിലെ മികവുകൊണ്ട് ചില ചിത്രങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാവുന്ന കാലം കടന്നുവന്നു.

എന്താണ്‌ പോസ്റ്റ്പ്രൊസസ്സിങ്ങ്?

ഡിജിറ്റല്‍‌ ഫൊട്ടൊഗ്രഫിയില്‍‌ ഛായാഗ്രഹണത്തിനുശേഷമുള്ള അഥവാ ക്യാമറയിൽനിന്ന് ഹാര്‍‌ഡ് ഡിസ്കില്‍‌ ഇമേജ് എത്തിയപാടുള്ള തിരുത്തലുകളാണ്‌ ലളിതമായി നമ്മുടെ വിഷയം


ഫോട്ടോഷോപ്പില്‍‌ ഇതിന്‌ രണ്ട് തലത്തില്‍‌ സാദ്ധ്യതകളുണ്ട്. ഒന്ന് ലളിതമായ ടോണല്‍‌ / കളര്‍‌ കറക്ഷന്‍സ്. രണ്ട് കാര്യമായ റീറ്റചിങ്ങും മാനിപുലേഷനും.ആദ്യം നമുക്ക് ചിലപ്പോഴെങ്കിലും വിവാദമായേക്കാവുന്ന മാനിപ്പുലേഷനും റീടച്ചിങ്ങും ഒഴിവാക്കി ബേസിക് കളര്‍‌ / ടോണല്‍‌ കറക്ഷനുകളെപഠിക്കാം..

കറക്ഷന്‍ എന്നു പറയുമ്പോള്‍ നാം പ്രധാനമായി ഉദ്ദേശിക്കുന്നത് മേല്‍‌പറഞ്ഞ ടോണിന്റെ കറക്ഷനും കളറിന്റെ കറക്ഷനുമാണ്‌. പ്രായോഗികതലത്തിള്‍‌ പലപ്പോഴും നമുക്ക് എല്ലാ ഷോട്ടുകളിലും നാമുദ്ദേശിച്ച ടോണോ കളറോ ക്ലിക്കില്‍ത്തന്നെ ചിത്രത്തില്‍ കൃത്യമായി കൊണ്ടുവരാന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന്‌ ആക്ഷന്‍‌ ഫ്രീസ് ചെയ്യാനുള്ള ശ്രമത്തില്‍ മാന്വല്‍‌ സെറ്റിങ്സല്‍‌ ചിത്രമിത്തിരി ഡാര്‍‌ക്കായി. (സെറ്റിങ്സ് ശരിപ്പെടുത്തുമ്പളേയ്ക്ക് പക്ഷി പറ്ന്നുപോയി) അല്ലെങ്കില്‍ ഇത്തിരി ലോങ്ങറ്‌ എക്സ്പോഷറുകൊടുത്തപ്പോള്‍ ചിത്രം കുറച്ച് ഓവര്‍‌ എക്സ്പോസ്ഡ് ആയി (ഷെയ്കായതില്‍‌ വലിയ കറ്ക്ഷനൊന്നുമില്ല :-) ). ഇതൊക്കെ സ്വാഭാവികമായി ഡിജിറ്റല്‍കറക്ഷന്റെ സാദ്ധ്യതയ്ക്കുള്ളില്‍‌ വരുന്ന ഛായാഗ്രാഹകന്റെ ഉത്കണ്ഠകളാണ്‌. താരതമ്യേന ലളിതമായ, സ്വീകാര്യമായ തിരുത്തുവേലകളുമാണ്‌. അതൊക്കെ എങ്ങിനെ ഫോട്ടൊഷോപ്പുപയോഗിച്ച് ചെയ്യുമെന്നാണ്‌ നാം ആദ്യം പരിശോധിക്കുന്നത്.

എന്താണ്‌ കറക്റ്റ് ചെയ്യേണ്ടത്.
തിരുത്ത് എന്നുപറയുമ്പോള്‍‌ ശരിയായത് എന്ത് എന്ന് ആദ്യം അറിഞ്ഞിരിയ്ക്കണം. ഫോട്ടോഷോപ്പിലെ ഓരോ സ്ലൈഡറും നാം നീക്കുന്നത്, ഓരോ വാല്യുവും എന്‍‌ടര്‍‌ ചെയ്യുന്നത് ശരിയായ എന്തോ ഒന്നിലേയ്ക്കാണ്‌. എന്താണീ ശരി അഥവാ ശരിയായ ചിത്രം എന്ന് ആദ്യം മനസ്സിലാക്കാം.

അടിസ്ഥാനപരമായി ഒരു ചിത്രത്തില്‍‌ ഉള്ളത് കറുപ്പ് മുതല്‍‌ വെള്ള വരെയുള്ള ഗ്രേകളുടെ ഒരു റേഞ്ചും അതില്‍‌ കലര്‍‌ന്ന്ചേര്‍‌ന്നിട്ടുള്ള കളര്‍സ്പെക്ട്റത്തില്‍‌ നിന്ന് പിക്ക് ചെയ്യപ്പെട്ട വിവിധ ഹ്യൂകളുമാണ്.


ബ്ലാക് & വൈറ്റ് ചിത്രത്തില്‍‌ രണ്ടാമത് പറഞ്ഞ ഹ്യൂസ് ഉണ്ടാവില്ല, ഒന്നാമത്തെ ഗ്രേ റേഞ്ച് മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിള്‍ ടോണല്‍‌ കറക്ഷന്റെ തലമേയുള്ളൂ, കളര്‍‌ കറക്ഷന്റെ തൊല്ലയില്ല.
ഈ ഗ്രേകളേയും ഹ്യൂകളേയും ‘ഏതോ ഒരു ശരി‘യായ അവസ്ഥയില്‍ ചിത്രത്തില്‍ വരുത്താനാണ്‌ നാം ഷൂട്ട് ചെയ്യുമ്പോളും കറക്റ്റ് ചെയ്യുമ്പോഴും ഒരുപോലെ ശ്രമിയ്ക്കുന്നത്. എന്താണീ ശരി? എന്നു ചോദിച്ചാല്‍ അത് എടുക്കുന്നവന്റെയും കാണുന്നവന്റെയും ഇടയില്‍ പൊതുവായുള്ള ഒരു തരം മനശ്ശാസ്ത്രമാണ്‌. ഇതുവെച്ച് ഈ ‘ശരി‘യില്‍ ചിത്രമെത്തുമ്പോള്‍ നാം നല്ല എക്സ്പോഷര്‍‌ നല്ല നിറങ്ങള്‍ നല്ല ടോണല്‍‌ വേരിയേഷന്‍സ്‌ എന്നൊക്കെ പറയുന്നു. ഇത് ഓരോ ചിത്രത്തിനും ഓരോ പോലെയാകാം. നമ്മുടെ ഒരു പൊതുവാസനയാണ്‌ ഇവിടെ അവലംബം, ഇതില്‍ ഒരു ഗണിതസിദ്ധാന്തം സാദ്ധ്യമാവില്ലല്ലോ.

അതായത് നാം നമ്മുടെ ഒരു ചിത്രത്തില്‍‌ നോക്കുന്നു. ചിത്രം മൊത്തത്തില്‍‌ വളരെ ലൈറ്റ് ആയ പോലെ നമുക്കുതോന്നുന്നു. അഥവാ ചിത്രത്തിലെ കറുപ്പുകളൊക്കെ കുറച്ച് ലൈറ്റര്‍‌ ആയി ഗ്രേകളായിട്ടാണ്‌ കാണപ്പെടുന്നത് എന്ന് നാം വിചാരിയ്ക്കുന്നു. നാം ചിത്രത്തിലെ കറുപ്പിന്റെ അളവ് അഥവാ ഡെപ്ത് ഒന്നു കൂട്ടിവെയ്ക്കാന്‍‌ ശ്രമിയ്ക്കുന്നു. ഇതാണ്‌ ലളിതമായി കറ്ക്ഷന്‍‌ എന്നതുകൊണ്ടുദ്ധേശിയ്ക്കുന്നത്.

ഇങ്ങിനെ തിരുത്തുകള്‍ (സ്വയം) നിര്‍‌ദ്ദേശിക്കാനാവും വിധം ഒരു ചിത്രത്തെ ജഡ്ജ് ചെയ്യാന്‍‌ പഠിയ്ക്കുക എന്നതാണ്‌ സുപ്രധാനമായ ആദ്യ പടി. രണ്ടാം പടി ഈ തിരുത്ത് ഫോട്ടോഷോപ്പില്‍‌ എങ്ങിനെ ചെയ്യും എന്നതും.തിരുത്തലുകളെപറ്റി പഠിക്കും മുന്‍പ് ഒരു ചിത്രത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍‌ എന്തെല്ലാമാണെന്ന് നോക്കാം.


ഒരു ചിത്രത്തെ നിയന്ത്രിയ്ക്കുന്ന അടിസ്ഥാന കാര്യങ്ങള്‍

ബ്രൈറ്റ്നെസ്സ്
ഒരു ചിത്രത്തിലെ ഗ്രേകളുടെ പൊതു അളവ് മുകളില്‍ വെള്ളയോടടുത്തതാണോ താഴെ കറുപ്പിനോടടുത്തതാണോ അല്ല ഇനി നടുവിനോടടുത്തതാണോ എന്നത് ഒരു ചിത്രത്തിന്റെ ഭാവത്തെ നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്‌. കറുപ്പിനോട് കൂടുതല്‍ അടുത്തുവരുന്ന ഗ്രേകള്‍ക്ക് മേല്‍ക്കോയ്മയുള്ള ചിത്രത്തിന്‌ ലോ കീ എന്നും വെളുപ്പിനോട് അടുപ്പമുള്ള ഗ്രേകളുടെ ബാഹുല്യത്തില്‍‌ ഹൈ കീ എന്നും പറയും. ഈ നിയന്ത്രണം ഷൂട്ടിങ് സമയത്തുതന്നെ എക്സ്പോഷര്‍ കണ്‍‌ട്റോളിലൂടെ നമുക്കുണ്ട്. അവിടെ കിട്ടിയിട്ടില്ലാത്ത ഒരു കൃത്യതയെയാണ്‌ ഫോട്ടോഷോപ്പില്‍‌ നാം തേടുന്നത്.കോണ്‍‌ട്രാസ്റ്റ്
മേല്‍‌പ്പറഞ്ഞത് ചിത്രത്തിലെ ശരാശരി ഇരുട്ടിന്റെ / വെളിച്ചത്തിന്റെ അളവ്. അടുത്തത് ഇപ്പറഞ്ഞ പലയിനം ഗ്രേകളോ ഹ്യൂകളോ അടുത്തടുത്തുവരുന്നതില്‍ കാണപ്പെടുന്ന വ്യത്യാസമാണ്‌. ചിത്രത്തില്‍ ‘ശ്രദ്ധേയമായ വ്യത്യാസത്തോടെ സമീപമായി‘ വരുന്ന ഗ്രേകളുടേയോ ഹ്യൂകളുടേയോ വ്യത്യാസത്തിന്റെ ഒരു സാങ്കല്പ്പികമായ അളവിനെ നാം കോണ്‍‌ട്രാസ്റ്റ് എന്നു പറയും. ചിത്രത്തിന്റെ ഭാവത്തെ നിശ്ചയിക്കുന്ന മറ്റൊരു പ്രധാനഘടകമാണിത്. ഉദാഹരണത്തിന്‌ അടുത്ത് വരുന്ന വെള്ളയോട് അടുപ്പമുള്ള ഗ്രേയും കറുപ്പിനോട് അടുപ്പമുള്ള ഗ്രേയും തമ്മില് അതിന്റെ ലൈറ്റ്നെസ്സില്‍ അല്ലെങ്കില്‍ ഡാര്‍‌ക്ക്നെസ്സില്‍‌ എത്രവലിയ അന്തരമുണ്ട് എന്നതാണ്‌ സാമാന്യമായി കോണ്‍‌ട്രാസ്റ്റ്.കറുപ്പും വെളുപ്പും ഗ്രേറേഞ്ചില്‍ രണ്ടറ്റത്തുവരുന്നതാണ്‌, അതുകൊണ്ട് അവയുടെ കൊണ്ട്രാസ്റ്റ് പരമാവധിയാണ്‌.


ഹ്യൂ ഉപയോഗിച്ചുള്ള കൊണ്ട്രാസ്റ്റ് ആണെങ്കില്‍ ചിത്രത്തില്‍ അടുത്തുവരുന്ന രണ്ട് നിറങ്ങള്‍ തമ്മില്‍ കളര്‍‌വീലില്‍‌ എത്ര അകലമുണ്ട് എന്നതാണ്‌ അടിസ്ഥാനം. ചുവപ്പിന്റെ കുടുംബവും (പൊതുവില്‍‌ ചുവപ്പ് മഞ്ഞ ഓറഞ്ച്) നീലയുടെ കുടുംബവും (പൊതുവേ നീല വയലറ്റ് പച്ചയൊക്കെ) കളര്‍‌ വീലില്‍ വിപരീത അര്‍ധവൃത്തങ്ങളില്‍ (ഏതാണ്ട് 180 ഡിഗ്രി വ്യത്യാസത്തില്‍ ) വരുന്നതാണ്‌, അതുകൊണ്ട് അവയുടെ കൊണ്ട്രാസ്റ്റ് പരമാവധിയാണ്‌.

ഹ്യൂ
മൂന്നാമതായി ചിത്രത്തിന്റെ ഭാവത്തെ സ്വാധീനിയ്ക്കുന്ന കാര്യം ചിത്രത്തിലെ നിറങ്ങളുടെ സ്വഭാവമാണ്‌.കളര്‍‌വീലില്‍‌ ചുവപ്പിന്റെ കുടുംബവും (പൊതുവില്‍‌ ചുവപ്പ് മഞ്ഞ ഓറഞ്ച്) നീലയുടെ കുടുംബവുമാണ്‌ (പൊതുവേ നീല വയലറ്റ് പച്ചയൊക്കെ) ഏറ്റവും സാമാന്യമായി ഉള്ളത്. ചുവപ്പിന്റെ കുടുംബത്തിനെ ചൂടന്‍‌ നിറങ്ങള്‍ എന്നും നീലയുടെ കുടുംബത്തെ തണുപ്പന്‍‌ നിറങ്ങള്‍ എന്നും പറയുന്നു. ഇതില്‍ ഏത് ഫാമിലിയില്‍നിന്നുള്ള / ഏതെല്ലാം നിറങ്ങള്‍ക്കാണ്‌ നിങ്ങളുടെ ചിത്രത്തില്‍ മേല്‍ക്കോയ്മയുള്ളത് എന്നത് നിങ്ങളുടെ ചിത്രത്തിന്റെ കാഴ്ചക്കാരനെ, അല്ലെങ്കില്‍‌ അദ്ദേഹത്തിന്റെ അഭിപ്രായത്തെ മനശ്ശാസ്ത്രപരമായി സ്വാധീനിയ്ക്കും.


സാച്യുറേഷന്‍‌
അപ്പറഞ്ഞത് നിറങ്ങളുടെ സ്വഭാവം. നാലാമതായി വരുന്നത് ചിത്രത്തിലെ നിറങ്ങളുടെ അളവാണ്‌. ഇതിനെ സാചുറേഷന്‍‌ എന്നുപറയും. നിറത്തിന്റെ അളവ് അഥവാ കടുപ്പം വളരെക്കൂടിയാല്‍ ലളിതമായി ചിത്രം വളരെ വര്‍‌ണ്ണപ്രധാനമായ ചിത്രമാകും. മറുവശത്ത് വര്‍‌ണ്ണങ്ങളുടെ കടുപ്പം കുറഞ്ഞ് തീരെയില്ലാതായാല്‍ ചിത്രം ബ്ലാക് & വൈറ്റാവുംഇപ്പോള്‍ നാലുകാര്യങ്ങളുണ്ട്
(നമുക്ക് ഫോട്ടോഷോപ്പില്‍ സാമാന്യമായി നിയന്ത്രിയ്ക്കാവുന്നതായി)

1. ഇരുട്ടിന്റെ / വെളിച്ചത്തിന്റെ അളവ് അഥവാ ബ്രൈറ്റ്നെസ്സ്
2. ഇരുട്ടിന്റെ വെളിച്ചത്തിന്റെ ദൃശ്യമായ വ്യത്യാസം അഥവാ കോണ്‍‌ട്രാസ്റ്റ്
3. നിറങ്ങളുടെ സ്വഭാവം അഥവാ ഹ്യൂ
4. നിറങ്ങളുടെ കടുപ്പം അഥവാ സാച്യുറേഷന്‍‌ .


ആമുഖം തീര്‍‌ന്നു. ഇനി ഫോട്ടോഷോപ്പിലേയ്ക്ക് കടക്കാം.

ഒരു പി.എസ്:
ഫോട്ടോഷോപ്പില്‍‌ ശരിപ്പെടുത്താനാവാത്ത കാര്യങ്ങളുമുണ്ട്. ഷാര്‍‌പ്പ്നെസ്സ് മിക്കവാറും ഷൂട്ടില്‍‌ത്തന്നെ തീരുമാനിയ്ക്കപ്പെടുന്നതാണ്‌. ചിത്രത്തില്‍ എന്തെങ്കിലും തീര്‍ത്തും ബ്ലാക്കോ വൈറ്റോ ആകുകവഴി ഡീറ്റെയ്ല്സ് തീര്‍‌ത്തും നഷ്ടപ്പെട്ട അവസ്ഥയില്‍ എഡിറ്റിങ്ങിന്‌ പരിമിതികളുണ്ട്. നിറങ്ങളെയൊക്കെ മാറ്റുക ഉദാഹരണത്തിന്‌ മുഴുവനായി വെള്ളനിറമുള്ള ആകാശം ഡീപ് ബ്ലൂ ആക്കുക പോലുള്ള കാര്യങ്ങളും ഈ ലെവലില്‍ ബുദ്ധിമുട്ടാണ്‌.


സ്നേഹത്തോടെ,

മധുസൂദനൻ പേരടി

Sunday, June 27, 2010

Photoshop Basic Lesson - 2

കഴിഞ്ഞ പോസ്റ്റിലൂടെ ഫോട്ടോഷോപ്പിന്റെ User inter face നെ കുറിച്ച് ചെറിയ ഒരു ധാരണ ഉണ്ടായിക്കാണും എന്നുകരുതുന്നു. Menu, Tools തുടങ്ങിയവ വിശദമാക്കുന്നതിനു മുന്‍പ് പാലറ്റുകളെ (Palettes) കളെ കുറിച്ച് ഒരു ചെറു വിവരണമാകാം.

Thursday, June 10, 2010

Photoshop Lesson - 1

ഡിജിറ്റല്‍‌ ഫോട്ടോഗ്രഫിയില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. അല്പം കമ്പ്യൂട്ടര്‍‌ വൈഭവവും ലോജിക്‌ ആയി കാര്യങ്ങള്‍‌ മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍‌ ഏതൊരാള്‍‌ക്കും ഫോട്ടോഷോപ്പില്‍‌ വിസ്മയം സൃഷ്ടിക്കാന്‍‌ കഴിയും.

Thursday, June 3, 2010

ഓപ്പണ്‍ സോഴ്സ് (ലൈസന്‍സ്‌ വേണ്ടാത്ത) സോഫ്റ്റ്‌വെയറുകള്‍‌

ഫോട്ടോഷോപ്പിന്റെ മിക്കവാറും സൌകര്യങ്ങള്‍ എല്ലാം തരുന്ന ധാരാളം ഓപ്പണ്‍ സോഴ്സ് (ലൈസന്‍സ്‌ വേണ്ടാത്ത) സോഫ്റ്റ്‌വെയറുകള്‍‌ ലഭ്യമാണ്‌. ഇവയെക്കുറിച്ചുള്ള പോസ്റ്റുകളും വൈകാതെ ഉള്‍‌പ്പെടുത്തുന്നുണ്ട്