സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Thursday, June 10, 2010

Photoshop Lesson - 1

ഡിജിറ്റല്‍‌ ഫോട്ടോഗ്രഫിയില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. അല്പം കമ്പ്യൂട്ടര്‍‌ വൈഭവവും ലോജിക്‌ ആയി കാര്യങ്ങള്‍‌ മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍‌ ഏതൊരാള്‍‌ക്കും ഫോട്ടോഷോപ്പില്‍‌ വിസ്മയം സൃഷ്ടിക്കാന്‍‌ കഴിയും.ഏതൊരു സോഫ്റ്റ്‌വെയറിനേയും പോലെ ഫോട്ടോഷോപ്പിന്റെ User Interface തുടക്കകാരെ അല്പം Confuse ചെയ്യിപ്പിക്കും, അതിനാല്‍‌ ഇവയില്‍ ഓരോന്നും എന്താണെന്ന്‌ പറഞ്ഞുകൊണ്ട് തുടങ്ങാം. ഈ ക്ലാസ്സിനായി ഞാന്‍ ഉപയോഗിക്കുന്നത് Photoshop Version 9 (Adobe Photoshop CS2) ആണ്. (Photoshop Version 12 Adobe Photoshop CS5 ആണ് ഏറ്റവും പുതിയ Version)

Welcome Screen

സ്വാഗതം ചെയ്യുന്ന ഈ സ്ക്രീനില്‍ തുടക്കകാരന് ഫോട്ടോഷോപ്പിന്റെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള ലിങ്കുകളുണ്ട്. ഈ “സ്വാഗതം ചെയ്യല്‍‌” ആവശ്യമില്ലെങ്കില്‍‌ അടിയില്‍‌ കാണുന്ന “Show this dialog at startup” Unmark ചെയ്താല്‍‌ മതി.(പഴയ പടിയാക്കണമെങ്കില്‍‌ ഹെല്‍‌പ്പ് മെനുവില്‍‌ (Help > Welcome Screen) പോയാല്‍‌ മതി)

Work Area

ഇനി ഓരോന്നും എന്താണന്ന്‍ നോക്കാം. (ചിത്രം 01)

ചിത്രം 01

A. Menu Bar – മറ്റു സോഫ്റ്റ്‌വെയറുകളിലെ പോലെതന്നെ വിവിധ തരത്തിലുള്ള പ്രവര്‍ത്തികള്‍ (Tasks) കൈകാര്യം ചെയ്യുവാനുള്ള മെനുകളാണിവിടെ (ഫയല്‍ സേവ് ചെയ്യുക, ചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കുക തുടങ്ങിയവ)

B. Options Bar – ടൂള്‍‌ബാറില്‍‌ ഏത് ടൂള്‍ ആണ് സെലക്ട്‌ ആയിരിക്കുന്നത് അതിനോടനുബന്ധമായ കാര്യങ്ങള്‍, ഉദാഹരണത്തിന്‌ ഇപ്പോള്‍ ടൂള്‍‌ബാറില്‍‌ ക്രോപ് ടൂള്‍ ആണ് സെലക്ട്‌ ചെയ്തിരിക്കുന്നതെങ്കില്‍ ഏത് വലുപ്പത്തില്‍‌ മുറിക്കണം (crop) തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ കാണാം.


C. Tool Bar – ഫോട്ടോഷോപ്പിലെ എല്ലാ ടൂളുകളും ഇവിടെ അടുക്കിവെച്ചിരിക്കുന്നു, ഓരോന്നും വിശദമായി വരും പോസ്റ്റുകളില്‍ പറയാം.


D. Document Window – ഇപ്പോള്‍ വര്‍‌ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം (file).


E. Active Image Area – ഇപ്പോള്‍ വര്‍‌ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍‌ (file)ഏതുഭാഗത്താണ് നാം മാറ്റങ്ങള്‍‌ വരുത്തുന്നത് (editing) ആ ഭാഗം.


F. Navigator – ഇപ്പോള്‍ വര്‍‌ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍‌ ഏതുഭാഗത്താണ് നാം മാറ്റങ്ങള്‍‌ വരുത്തുന്നത് (editing) അതിന്റെ ചെറിയ ഒരു ഭാഗം ഇവിടെ കാണാം.


G. Color Palette – ടൂള്‍ ബാറിന്റെ താഴെ സെലക്ട്‌ ചെയ്തിരിക്കുന്ന കളര്‍ ഇവിടെ മാറ്റാം.


H. History – ഇപ്പോള്‍ വര്‍‌ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍‌ ഇതുവരെ ചെയ്ത കാര്യങ്ങള്‍‌ ഓരോന്നായി ഇവിടെ കാണാം, വേണമെങ്കില്‍‌ ഒരു തിരിച്ചുപോക്കും നടത്താം.


I. Layers – ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന ഏതൊരാള്‍‌ക്കും ഏറ്റവും കുടുതല്‍ പ്രയോജനം ചെയ്യുന്ന ഒന്നാണ് ലെയര്‍‌, പേരുപോലെതന്നെ ഒരു ഫയലില്‍ വിവിധ അടുക്കുകളായി ചിത്രങ്ങളെ കൈകാര്യം ചെയ്യാം.

New Document
ഇനി എങ്ങനെ പുതിയൊരു Document ഉണ്ടാക്കാം എന്ന് നോക്കാം.
മെനുബാറിലെ ഫയല്‍/ന്യൂ ക്ലിക്ക് ചെയ്യുക (Menu Bar / File / New) അപ്പോള്‍ ചിത്രത്തില്‍ കാണുന്ന പോലെ ഒരു Dialog box കാണാം, ഇനി ഓരോന്നും എന്തെല്ലാമെന്നു നോക്കാം. (ചിത്രം 02)


ചിത്രം 02

A. Document Name – Document ന്‌ നല്‍കുന്ന പേര് ഇവിടെ ടൈപ്പ് ചെയ്യുക. (ഇപ്പോള്‍ പേര് നല്‍കിയില്ലെങ്കിലും സേവ് ചെയ്യുമ്പോള്‍ നിര്‍‌ബന്ധമായും നല്‍‌കണം)

B. PresetsDocument ന്റെ സൈസ് ഇവിടെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കാം. (800X600, 6X4, A4..മുതലായവ)

C. Document Dimensions – നമ്മുടെ ആവശ്യത്തിനനുസരിച്ച് Document ന്റെ സൈസ് ഇവിടെ ക്രമീകരിക്കാം.


D. Document Units Document ന്റെ സൈസ് ഏത് യൂണിറ്റിലാണ്‌ ആവശ്യമുള്ളതെങ്കില്‍ ആ യൂണിറ്റ് ഇവിടെ സെലക്ട്‌ ചെയ്യാം (Pixel, Inches, Centimeter, Millimeter ..മുതലായവ). നമ്മള്‍ വര്‍‌ക്ക് ചെയ്യുന്ന ഫയല്‍ ബ്ലോഗിലെക്കോ മാറ്റ് വെബിലെക്കോ ആണങ്കില്‍ Pixel യൂണിറ്റ് നല്‍‌കുക, പ്രിന്റ്‌ ചെയ്യാനാണങ്കില്‍ യൂണിറ്റ് Inches, Centimeter, Millimeter തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന്‌ നല്‍‌കാം.


E. ResolutionDocument ന്റെ Resolution വാല്യൂ ഇവിടെ കൊടുക്കാം.
Resolution എന്നത് ഒരു സ്‌ക്വയര്‍‌ ഇഞ്ചില്‍ പ്രിന്റ്‌ ചെയ്യപെടുന്ന കുത്തുകളുടെ (Dots) എണ്ണത്തെ സൂചിപിക്കുന്നു. Resolution വാല്യൂ ഉയരുന്നതിനനുസരിച് ഫയലിന്റെ സൈസ് വര്‍‌ദ്ധിക്കും. നമ്മള്‍ വര്‍‌ക്ക് ചെയ്യുന്ന ഫയല്‍ ബ്ലോഗിലെക്കോ മാറ്റ് വെബിലെക്കോ ആണങ്കില്‍ Resolution 72-96 , പ്രിന്റ്‌ ചെയ്യാനാണങ്കില്‍ Resolution 300 നല്‍‌കുക.

F. Color Mode – സാധാരണയായി രണ്ടുതരം Color Mode ആണുള്ളത്(Standard colour mode) RGB Color (Red/Green/Blue) CMYK Color (Cyan/Megenta/Yellow/Black) ഫോട്ടോ പ്രിന്റിങ്ങില്‍‌ (QSS, Laser) ഉപയോഗിക്കുന്നത് RGB യാണ്.

G. Background ContentsDocument ന്റെ Background Content എന്താവണമെന്നത് ഇവിടെ കൊടുക്കാം.
Background color: ടൂള്‍ ബാറിന്റെ താഴെ സെലക്ട്‌ ചെയ്തിരിക്കുന്ന നിറം ആയിരിക്കും Background color സെലക്ട്‌ ചെയ്താല്‍ Document ഉണ്ടാകുക.
White: പശ്ചാത്തലം വെളുത്ത നിറത്തില്‍‌ ആയിരിക്കും
Transparent:
പശ്ചാത്തലം Transparent ആയിരിക്കും
ഓരോന്നും മാറ്റി മാറ്റി ചെയ്തുനോക്കുക അപ്പോള്‍ വ്യത്യാസം മനസിലാകും.


Saving and closing
ഇപ്പോള്‍ നാം ഒരു ഫയല്‍ ഓപ്പണ്‍ ചെയ്തുകഴിഞ്ഞു, ഇനി ഇതിനെ Save ചെയ്യുകയോ, Close ചെയ്യുകയോ ആവാം.
Document Save ചെയ്യുന്നതിനായി ഫയല്‍ മെനുവില്‍ സേവ് ക്ളിക്ക് ചെയ്ത് ഫയലിന്‌ ‍ വേണ്ട പേര് നല്‍‌കുക(File > Save > File name > File format). ഫയല്‍ ഫോര്‍‌മാറ്റ് ഏതാണ്‌ എന്നത് (PSD, JPG, TIFF, PDF etc..)സെലക്ട്‌ ചെയ്യുക.
Document Close ചെയ്യുന്നതിനായി ഫയല്‍ മെനുവില്‍ ക്ലോസ് (File > Close or Close All)ക്ലീക്ക് ചെയ്യുക.

Assignment : Photoshop Lesson എന്ന പേരില്‍ 800x600 pixel size , RGB format, white background ആയിട്ടുള്ള ഒരു ഫയല്‍‌ നിര്‍മിച്ച് സേവ് ചെയ്യുക.

ഈ ഭാഗത്തിനെ പറ്റിയിട്ടുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാന്‍‌ മറക്കല്ലേ..
അടുത്ത അധ്യായത്തില്‍‌ കാണും വരെ...

Take care and Good bye


സ്നേഹപൂര്‍‌വ്വം,
നൗഷാദ്.പി

27 comments:

 1. കൂടുതല്‍ ഡീപ്പ് ഡൈവുകള്‍ പ്രതീക്ഷിച്ച് കണ്ണുനട്ട് കാത്തിരിക്കുന്നു!

  ReplyDelete
 2. വളരെ താഴെ നിന്ന് തുടങ്ങിയത് നന്നായി :)

  ReplyDelete
 3. ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 4. നന്നായിട്ടുണ്ട് മാഷേ.....
  അഭിനന്ദനങ്ങള്‍
  ഇതുപോലെ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ക്ക് വേണ്ടി ഒരുപാടുപേര്‍ കാത്തിരിക്കുന്നുണ്ട്
  എല്ലാ ഭാവുകങ്ങളും നേരുന്നു , തുടരൂ........

  ReplyDelete
 5. അടുത്ത ഭാഗത്തിനായി കാക്കുന്നു.
  എല്ലാ ഭാവുകങ്ങളും....

  ReplyDelete
 6. ആഹാ, നല്ല കാര്യം. ഒത്തിരി ഇഷ്ട്ടായി. അടുത്തതിനായി കാത്തിരിക്കുന്നു

  ReplyDelete
 7. tnq..was waiting for this

  ReplyDelete
 8. തുടക്കം തകർത്തൂ !!! മാഷേ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.

  ReplyDelete
 9. അടുത്ത ക്ളാസ്സ് എന്നാ മാഷേ.????

  ക്ളാസ്സ് എടുത്ത രീതി ഇഷ്ടായി ......വേഗം അടുത്ത അധ്യായം തുടങ്ങൂ............ :)

  ReplyDelete
 10. നൗഷാദ് നല്ല പോസ്റ്റ്
  ഒരു സംശയം - New Document ല്‍ F. Color Mode - അതിനു ശേഷം 8 bit ,16 bit ,32 bit എന്നിങ്ങനെ ഉണ്ടല്ലോ എന്താണ് അതിന്റെ ഉപയോഗം

  ReplyDelete
 11. നൌഷാദ് മാഷെ..
  നല്ല തുടക്കം.. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 12. @ Renjith
  രഞ്ജിത്തേ അത്ര എളുപ്പത്തില്‍ പറഞ്ഞു തരാവുന്ന ഒന്നല്ല ഈ വിഷയം (advanced level) എങ്കിലും എനിക്കറിയാവുന്നത് പറയാം,

  RGB image ല്‍ Red,Green,Blue എന്നിങ്ങനെ മൂന്ന്‌ കളര്‍ അല്ലെങ്കില്‍‌ ചാനല്‍‌സ് ആണ്‌ ഉപയോഗിക്കുന്നത് എന്നറിയാമല്ലോ,

  ഇതില്‍‌ 8-bit per ചാനല്‍ ഉള്ള ചിത്രത്തില്‍‌ 8 ബിറ്റ് x 3 ചാനല്‍‌ =24 bit കളറിന്റെ വിവരങ്ങള്‍‌ ഒരു പിക്സലില്‍ ഉണ്ടാകും.ഒരു bit ന്‌ കമ്പ്യൂട്ടര്‍‌ ബൈനറി സിസ്റ്റം അനുസരിച്ച് രണ്ട് വിവരങ്ങള്‍‌-അതായത് 0,1 എന്നിങ്ങനെ-സൂക്ഷിക്കാം. അങ്ങിനെ വരുമ്പോള്‍‌ 8-bit per ചാനല്‍ ഉള്ള ചിത്രത്തില്‍‌ ഒരു ചാനലില്‍ 2x2x2x2x2x2x2x2=256 കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

  16 -bit per ചാനല്‍ ഉള്ള ചിത്രത്തില്‍‌ 16 ബിറ്റ് x 3 ചാനല്‍‌ =48 bit കളറിന്റെ വിവരങ്ങള്‍‌ ഒരു പിക്സലില്‍ ഉണ്ടാകും.അതായത് ഒരു ചാനലില്‍‌ 32,769 കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

  32 -bit per ചാനല്‍ ഉള്ള ചിത്രത്തില്‍‌ 32 ബിറ്റ് x 3 ചാനല്‍‌ =96 bit കളറിന്റെ വിവരങ്ങള്‍‌ ഒരു പിക്സലില്‍ ഉണ്ടാകും.അതായത് ഒരു ചാനലില്‍‌ ലക്ഷക്കണക്കിന്‌ കളറുകളെ പറ്റിയുള്ള വിവരങ്ങള്‍ കാണും.

  പുതിയ ഫോട്ടോഷോപ്പ് CS version നുകള്‍ക്ക് 48-bit per channel വരെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമത്രേ!.

  രഞ്ജിത്ത് ഫോട്ടോഷോപ്പില്‍‌ പുതിയ ആളാണെങ്കില്‍ ഇത്രയും വായിച്ചപ്പോള്‍ തന്നെ തലയിലെ മുടിയെല്ലാം പറച്ചിട്ടുണ്ടാകും എന്നറിയാം...സാരമില്ല പതിയെ നമുക്കിതെല്ലാം മനസ്സിലാക്കാം.

  ചുരുക്കി പറഞ്ഞാല്‍‌ 8-bit,16-bit,32-bit എന്നിങ്ങനെ ബിറ്റ് പെര്‍ ചാനല്‍‌ കൂടുന്നതനുസരിച്ച് അതിലുള്ള കളറുകളുടെ വിവരങ്ങള്‍ കൂടുതലും, ക്രിത്യതയുള്ളതുമാകും.(ഗ്രാഫിക്ക് കാര്‍‌ഡ് സപ്പോര്‍‌ട്ട് ചെയ്യുന്നതനുസരിച്ച്).ഇവ മാറ്റുന്നതനുസരിച്ച് ഫയല്‍ സൈസ് കൂടുന്നത് ശ്രധ്ദിക്കുക.

  നൗഷാദിനോട് കളറുകളെ പറ്റി ഒരു അധ്യായം കൂടി എഴുതാന്‍‌ നമുക്കു പറയാം.

  ReplyDelete
 13. പ്രിയ സുഹൃത്തുക്കളേ,
  പറഞ്ഞുതരുന്നത് ഇഷ്ടമായി എന്നെറിഞ്ഞതില്‍ വളരെ സന്തോഷം.
  Color Mode, Color profile, Bit depth, Color depth എന്നിവ വളരെ വിശദമായി പറയേണ്ട ഒന്നാണ് അതിനാല്‍ വരും പോസ്റ്റുകളില്‍ അവ ഉള്‍പെടുത്താന്‍ ശ്രമിക്കാം.

  ReplyDelete
 14. @Prasanth
  വളരെ നന്ദി പ്രശാന്ത്‌ .ഫോട്ടോഷോപ്പില്‍ ആകെ ഞാന്‍ ചെയ്യുന്നത് ലെവല്‍
  ,കര്‍വ് അട്ജസ്റ്റ്റ്‌മെന്റുകള്‍ മാത്രമായിരുന്നു .ബേസിക്ക് കാര്യങ്ങള്‍ ഒന്നുമറിയില്ല .എന്തായാലും ഇനി നൗഷാദ് സഹായിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാം .നൌഷാദിന് നന്ദി .

  ReplyDelete
 15. നന്ദി മാഷേ...
  ഞാനുമൊരു ഗ്രാഫിക്സ് ഡിസൈനറാണു, ഫോട്ടോഷോപ്പിൽ തട്ടിം മുട്ടീം പോകുന്നുവന്നേയുള്ളു. കൂടുതൽ അറിയുവാൻ ഒരു വഴി തുറന്നു വരുന്നതിൽ സന്തോഷം....
  ആശംസകൾ...

  ReplyDelete
 16. ഞാന്‍ ഉപയോഗിക്കുന്നത് ലേറ്റസ്റ്റ് വെര്‍ഷന്‍ ആയ cs 5 ആണ്. മെനുവില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അത് തുടര്ന്നുപയോഗിക്കാന്‍ തീരുമാനിച്ചു. ഏതായാലും മാഷിന്റെ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. പാഠങ്ങള്‍ എല്ലാം പ്രിന്റ്‌ ചെയ്തു സൂക്ഷിച്ചു വെക്കാനും തീരുമാനിച്ചു. നന്ദി മാഷെ, ഒരു പാട് നന്ദി.

  ReplyDelete
 17. നന്നായിട്ടുണ്ട്............

  ReplyDelete
 18. നൌഷാദ്.. വളരെ നന്നായി. വരും ക്ലാസ്സുകള്‍ക്കായി കാത്തിരിക്കുന്നു. ഒരുമാതിരി എന്തെങ്കിലുമൊക്കെ ഇതില്‍ ചെയ്യാന്‍ എനിക്ക് അറിയാമെങ്കിലും ഒന്നും ചിട്ടയായി പഠിച്ചിട്ടില്ല. ശരിക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്യാമറ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഈ സോഫ്റ്റ്‌വെയര്‍. ഇങ്ങനെ ഒരു ഉദ്യമത്തിന് ശ്രമിച്ചതിന് എല്ലാവര്ക്കും വളരെ നന്ദി...

  ReplyDelete
 19. Waiting for more Advanced Techniques ...

  ReplyDelete
 20. നന്നായിരിക്കുന്നു നൌഷാദ് മാഷ്

  ReplyDelete
 21. ഫോട്ടോ ഷോപ്പ് പഠിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.നല്ല തുടക്കം.. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
  p.globel@gmail.com

  ReplyDelete
 22. ഫീല്‍ഡ് മള്‍ട്ടിമീഡിയയും അനിമേഷനും ഒക്കെ ആണെങ്കിലും അറിവുകള്‍ വളരെ പരിമിതമാണ്.. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..

  ReplyDelete
 23. നമുക്ക് ഉള്ള തുഛമായ അറിവ് മറ്റുള്ളവർക്ക് പകരുക എന്നത് മഹത്തായ കാര്യം. നല്ലശ്രമം. ഇപ്പോഴാണ് കണ്ടത്. എൽ.കെ.ജി.മുതൽതന്നെ തുടങ്ങി. നന്നായി, ആശംസകൾ..........

  ReplyDelete
 24. സാറിന്റെ ക്ളാസിന്റെ അടുത്ത ഭാഗം എന്നായിയിരിക്കും കാത്തിരിക്കുന്നു. നന്ദി..

  ReplyDelete