സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Saturday, February 19, 2011

Photoshop - 3
പോസ്റ്റ് പ്രൊസസിങ് അഥവാ ചിത്രണാനന്തരതിരുത്തുവേലകള്‍‌ ഫോട്ടോഷോപ്പുപയോഗിച്ച്


ആമുഖം: ഫോട്ടോഗ്രഫി ഡിജിറ്റല്‍‌ യുഗത്തിലേയ്ക്ക്

ഡിജിറ്റല്‍‌ യുഗത്തിനു മുന്‍പേ നിലവുള്ളതും ഡിജിറ്റല്‍ വിപ്ലവത്തോടെ പ്രചാരം നേടിയതുമായ ഒരു പ്രയോഗമാണ്‌ പോസ്റ്റ് പ്രൊസസിങ്. ഫോട്ടോഗ്രാഫിക്കകത്ത് ഛായഗ്രഹണത്തിനുശേഷം ചെയ്യുന്ന റ്റോണലും കളറുമായ കറക്ഷനുകളെയാണ്‌ പൊതുവേ ഇതുകൊണ്ടുദ്ധേശിയ്ക്കുന്നത്. മുന്‍പ് കളര്‍‌ ലാബുകളും സ്റ്റുഡിയോകളുമൊക്കെ അവരുടെ പ്രിന്റിങ്ങ് യന്ത്രമുപയോഗിച്ച് ചെയ്തിരുന്നതും അമച്വര്‍‌ ഫോട്ടോഗ്രാഫര്‍‌ക്കൊക്കെ നേരിട്ടിടപെടുക ബുദ്ധിമുട്ടായിരുന്നതുമായ ഒരു മേഖലയാണിത്. കുറച്ച് ഡെപ്ത് കൂട്ടി പ്രിന്‍‌റ്റ് ചെയ്യണേ ആ നീല ഇത്തിരി കുറച്ച് എന്നൊക്കെ സൂചിപ്പിച്ച് സ്റ്റുഡിയോയുടെ കൗണ്ടറില്‍‌ അയാള്‍ക്ക് മനസ്സിലായ്ക്കാണുമോ എന്ന് ടെന്‍ഷനടിച്ചുകൊണ്ട് കാത്തിരിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.... അതൊക്കെ ഒരു കാലം, അന്നൊക്കെ ഒരു കളര്‍‌ലാബ് സ്വന്തം തുടങ്ങുക എന്നതായിരുന്നു പലരുടേയും സ്വപ്നം!

പിന്നീട് ഫോടോഷോപ് വന്നു, വന്നുവെന്ന് പറഞ്ഞാല്‍‌ ഒരൊന്നൊര വരവായിരുന്നു അത്!!! ഒരു വെടിക്കെട്ടോടെയുള്ള എന്‍‌ട്രി തന്നെ. നാലുതവണ പ്രിന്റ് ചെയ്തിട്ടും ഉദ്ദേശിച്ച പോലെ കിട്ടാത്ത ചിത്രങ്ങളുടെ കാലഘട്ടത്തില്‍‌ നിന്ന് നീലയുടെ ഫൈനസ്റ്റ് കളര്‍‌ വാല്യു മനസ്സിലുള്ളത് വരുന്നതു വരെ ചിത്രത്തില്‍‌ കളിച്ചുകൊണ്ടിരിയ്ക്കാവുന്ന ഒരു സ്വാതന്ത്ര്യം വ്യിരല്‍ത്തുമ്പിലുണ്ടായി. കറക്റ്റ് ചെയ്യുന്നതിലെ പിഴവുകൊണ്ട് ചിത്രം മോശമാവുന്ന കാലം ഓടിമറഞ്ഞു, കറക്റ്റ് ചെയ്യുന്നതിലെ മികവുകൊണ്ട് ചില ചിത്രങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാവുന്ന കാലം കടന്നുവന്നു.

എന്താണ്‌ പോസ്റ്റ്പ്രൊസസ്സിങ്ങ്?

ഡിജിറ്റല്‍‌ ഫൊട്ടൊഗ്രഫിയില്‍‌ ഛായാഗ്രഹണത്തിനുശേഷമുള്ള അഥവാ ക്യാമറയിൽനിന്ന് ഹാര്‍‌ഡ് ഡിസ്കില്‍‌ ഇമേജ് എത്തിയപാടുള്ള തിരുത്തലുകളാണ്‌ ലളിതമായി നമ്മുടെ വിഷയം


ഫോട്ടോഷോപ്പില്‍‌ ഇതിന്‌ രണ്ട് തലത്തില്‍‌ സാദ്ധ്യതകളുണ്ട്. ഒന്ന് ലളിതമായ ടോണല്‍‌ / കളര്‍‌ കറക്ഷന്‍സ്. രണ്ട് കാര്യമായ റീറ്റചിങ്ങും മാനിപുലേഷനും.ആദ്യം നമുക്ക് ചിലപ്പോഴെങ്കിലും വിവാദമായേക്കാവുന്ന മാനിപ്പുലേഷനും റീടച്ചിങ്ങും ഒഴിവാക്കി ബേസിക് കളര്‍‌ / ടോണല്‍‌ കറക്ഷനുകളെപഠിക്കാം..

കറക്ഷന്‍ എന്നു പറയുമ്പോള്‍ നാം പ്രധാനമായി ഉദ്ദേശിക്കുന്നത് മേല്‍‌പറഞ്ഞ ടോണിന്റെ കറക്ഷനും കളറിന്റെ കറക്ഷനുമാണ്‌. പ്രായോഗികതലത്തിള്‍‌ പലപ്പോഴും നമുക്ക് എല്ലാ ഷോട്ടുകളിലും നാമുദ്ദേശിച്ച ടോണോ കളറോ ക്ലിക്കില്‍ത്തന്നെ ചിത്രത്തില്‍ കൃത്യമായി കൊണ്ടുവരാന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന്‌ ആക്ഷന്‍‌ ഫ്രീസ് ചെയ്യാനുള്ള ശ്രമത്തില്‍ മാന്വല്‍‌ സെറ്റിങ്സല്‍‌ ചിത്രമിത്തിരി ഡാര്‍‌ക്കായി. (സെറ്റിങ്സ് ശരിപ്പെടുത്തുമ്പളേയ്ക്ക് പക്ഷി പറ്ന്നുപോയി) അല്ലെങ്കില്‍ ഇത്തിരി ലോങ്ങറ്‌ എക്സ്പോഷറുകൊടുത്തപ്പോള്‍ ചിത്രം കുറച്ച് ഓവര്‍‌ എക്സ്പോസ്ഡ് ആയി (ഷെയ്കായതില്‍‌ വലിയ കറ്ക്ഷനൊന്നുമില്ല :-) ). ഇതൊക്കെ സ്വാഭാവികമായി ഡിജിറ്റല്‍കറക്ഷന്റെ സാദ്ധ്യതയ്ക്കുള്ളില്‍‌ വരുന്ന ഛായാഗ്രാഹകന്റെ ഉത്കണ്ഠകളാണ്‌. താരതമ്യേന ലളിതമായ, സ്വീകാര്യമായ തിരുത്തുവേലകളുമാണ്‌. അതൊക്കെ എങ്ങിനെ ഫോട്ടൊഷോപ്പുപയോഗിച്ച് ചെയ്യുമെന്നാണ്‌ നാം ആദ്യം പരിശോധിക്കുന്നത്.

എന്താണ്‌ കറക്റ്റ് ചെയ്യേണ്ടത്.
തിരുത്ത് എന്നുപറയുമ്പോള്‍‌ ശരിയായത് എന്ത് എന്ന് ആദ്യം അറിഞ്ഞിരിയ്ക്കണം. ഫോട്ടോഷോപ്പിലെ ഓരോ സ്ലൈഡറും നാം നീക്കുന്നത്, ഓരോ വാല്യുവും എന്‍‌ടര്‍‌ ചെയ്യുന്നത് ശരിയായ എന്തോ ഒന്നിലേയ്ക്കാണ്‌. എന്താണീ ശരി അഥവാ ശരിയായ ചിത്രം എന്ന് ആദ്യം മനസ്സിലാക്കാം.

അടിസ്ഥാനപരമായി ഒരു ചിത്രത്തില്‍‌ ഉള്ളത് കറുപ്പ് മുതല്‍‌ വെള്ള വരെയുള്ള ഗ്രേകളുടെ ഒരു റേഞ്ചും അതില്‍‌ കലര്‍‌ന്ന്ചേര്‍‌ന്നിട്ടുള്ള കളര്‍സ്പെക്ട്റത്തില്‍‌ നിന്ന് പിക്ക് ചെയ്യപ്പെട്ട വിവിധ ഹ്യൂകളുമാണ്.


ബ്ലാക് & വൈറ്റ് ചിത്രത്തില്‍‌ രണ്ടാമത് പറഞ്ഞ ഹ്യൂസ് ഉണ്ടാവില്ല, ഒന്നാമത്തെ ഗ്രേ റേഞ്ച് മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിള്‍ ടോണല്‍‌ കറക്ഷന്റെ തലമേയുള്ളൂ, കളര്‍‌ കറക്ഷന്റെ തൊല്ലയില്ല.
ഈ ഗ്രേകളേയും ഹ്യൂകളേയും ‘ഏതോ ഒരു ശരി‘യായ അവസ്ഥയില്‍ ചിത്രത്തില്‍ വരുത്താനാണ്‌ നാം ഷൂട്ട് ചെയ്യുമ്പോളും കറക്റ്റ് ചെയ്യുമ്പോഴും ഒരുപോലെ ശ്രമിയ്ക്കുന്നത്. എന്താണീ ശരി? എന്നു ചോദിച്ചാല്‍ അത് എടുക്കുന്നവന്റെയും കാണുന്നവന്റെയും ഇടയില്‍ പൊതുവായുള്ള ഒരു തരം മനശ്ശാസ്ത്രമാണ്‌. ഇതുവെച്ച് ഈ ‘ശരി‘യില്‍ ചിത്രമെത്തുമ്പോള്‍ നാം നല്ല എക്സ്പോഷര്‍‌ നല്ല നിറങ്ങള്‍ നല്ല ടോണല്‍‌ വേരിയേഷന്‍സ്‌ എന്നൊക്കെ പറയുന്നു. ഇത് ഓരോ ചിത്രത്തിനും ഓരോ പോലെയാകാം. നമ്മുടെ ഒരു പൊതുവാസനയാണ്‌ ഇവിടെ അവലംബം, ഇതില്‍ ഒരു ഗണിതസിദ്ധാന്തം സാദ്ധ്യമാവില്ലല്ലോ.

അതായത് നാം നമ്മുടെ ഒരു ചിത്രത്തില്‍‌ നോക്കുന്നു. ചിത്രം മൊത്തത്തില്‍‌ വളരെ ലൈറ്റ് ആയ പോലെ നമുക്കുതോന്നുന്നു. അഥവാ ചിത്രത്തിലെ കറുപ്പുകളൊക്കെ കുറച്ച് ലൈറ്റര്‍‌ ആയി ഗ്രേകളായിട്ടാണ്‌ കാണപ്പെടുന്നത് എന്ന് നാം വിചാരിയ്ക്കുന്നു. നാം ചിത്രത്തിലെ കറുപ്പിന്റെ അളവ് അഥവാ ഡെപ്ത് ഒന്നു കൂട്ടിവെയ്ക്കാന്‍‌ ശ്രമിയ്ക്കുന്നു. ഇതാണ്‌ ലളിതമായി കറ്ക്ഷന്‍‌ എന്നതുകൊണ്ടുദ്ധേശിയ്ക്കുന്നത്.

ഇങ്ങിനെ തിരുത്തുകള്‍ (സ്വയം) നിര്‍‌ദ്ദേശിക്കാനാവും വിധം ഒരു ചിത്രത്തെ ജഡ്ജ് ചെയ്യാന്‍‌ പഠിയ്ക്കുക എന്നതാണ്‌ സുപ്രധാനമായ ആദ്യ പടി. രണ്ടാം പടി ഈ തിരുത്ത് ഫോട്ടോഷോപ്പില്‍‌ എങ്ങിനെ ചെയ്യും എന്നതും.തിരുത്തലുകളെപറ്റി പഠിക്കും മുന്‍പ് ഒരു ചിത്രത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍‌ എന്തെല്ലാമാണെന്ന് നോക്കാം.


ഒരു ചിത്രത്തെ നിയന്ത്രിയ്ക്കുന്ന അടിസ്ഥാന കാര്യങ്ങള്‍

ബ്രൈറ്റ്നെസ്സ്
ഒരു ചിത്രത്തിലെ ഗ്രേകളുടെ പൊതു അളവ് മുകളില്‍ വെള്ളയോടടുത്തതാണോ താഴെ കറുപ്പിനോടടുത്തതാണോ അല്ല ഇനി നടുവിനോടടുത്തതാണോ എന്നത് ഒരു ചിത്രത്തിന്റെ ഭാവത്തെ നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്‌. കറുപ്പിനോട് കൂടുതല്‍ അടുത്തുവരുന്ന ഗ്രേകള്‍ക്ക് മേല്‍ക്കോയ്മയുള്ള ചിത്രത്തിന്‌ ലോ കീ എന്നും വെളുപ്പിനോട് അടുപ്പമുള്ള ഗ്രേകളുടെ ബാഹുല്യത്തില്‍‌ ഹൈ കീ എന്നും പറയും. ഈ നിയന്ത്രണം ഷൂട്ടിങ് സമയത്തുതന്നെ എക്സ്പോഷര്‍ കണ്‍‌ട്റോളിലൂടെ നമുക്കുണ്ട്. അവിടെ കിട്ടിയിട്ടില്ലാത്ത ഒരു കൃത്യതയെയാണ്‌ ഫോട്ടോഷോപ്പില്‍‌ നാം തേടുന്നത്.കോണ്‍‌ട്രാസ്റ്റ്
മേല്‍‌പ്പറഞ്ഞത് ചിത്രത്തിലെ ശരാശരി ഇരുട്ടിന്റെ / വെളിച്ചത്തിന്റെ അളവ്. അടുത്തത് ഇപ്പറഞ്ഞ പലയിനം ഗ്രേകളോ ഹ്യൂകളോ അടുത്തടുത്തുവരുന്നതില്‍ കാണപ്പെടുന്ന വ്യത്യാസമാണ്‌. ചിത്രത്തില്‍ ‘ശ്രദ്ധേയമായ വ്യത്യാസത്തോടെ സമീപമായി‘ വരുന്ന ഗ്രേകളുടേയോ ഹ്യൂകളുടേയോ വ്യത്യാസത്തിന്റെ ഒരു സാങ്കല്പ്പികമായ അളവിനെ നാം കോണ്‍‌ട്രാസ്റ്റ് എന്നു പറയും. ചിത്രത്തിന്റെ ഭാവത്തെ നിശ്ചയിക്കുന്ന മറ്റൊരു പ്രധാനഘടകമാണിത്. ഉദാഹരണത്തിന്‌ അടുത്ത് വരുന്ന വെള്ളയോട് അടുപ്പമുള്ള ഗ്രേയും കറുപ്പിനോട് അടുപ്പമുള്ള ഗ്രേയും തമ്മില് അതിന്റെ ലൈറ്റ്നെസ്സില്‍ അല്ലെങ്കില്‍ ഡാര്‍‌ക്ക്നെസ്സില്‍‌ എത്രവലിയ അന്തരമുണ്ട് എന്നതാണ്‌ സാമാന്യമായി കോണ്‍‌ട്രാസ്റ്റ്.കറുപ്പും വെളുപ്പും ഗ്രേറേഞ്ചില്‍ രണ്ടറ്റത്തുവരുന്നതാണ്‌, അതുകൊണ്ട് അവയുടെ കൊണ്ട്രാസ്റ്റ് പരമാവധിയാണ്‌.


ഹ്യൂ ഉപയോഗിച്ചുള്ള കൊണ്ട്രാസ്റ്റ് ആണെങ്കില്‍ ചിത്രത്തില്‍ അടുത്തുവരുന്ന രണ്ട് നിറങ്ങള്‍ തമ്മില്‍ കളര്‍‌വീലില്‍‌ എത്ര അകലമുണ്ട് എന്നതാണ്‌ അടിസ്ഥാനം. ചുവപ്പിന്റെ കുടുംബവും (പൊതുവില്‍‌ ചുവപ്പ് മഞ്ഞ ഓറഞ്ച്) നീലയുടെ കുടുംബവും (പൊതുവേ നീല വയലറ്റ് പച്ചയൊക്കെ) കളര്‍‌ വീലില്‍ വിപരീത അര്‍ധവൃത്തങ്ങളില്‍ (ഏതാണ്ട് 180 ഡിഗ്രി വ്യത്യാസത്തില്‍ ) വരുന്നതാണ്‌, അതുകൊണ്ട് അവയുടെ കൊണ്ട്രാസ്റ്റ് പരമാവധിയാണ്‌.

ഹ്യൂ
മൂന്നാമതായി ചിത്രത്തിന്റെ ഭാവത്തെ സ്വാധീനിയ്ക്കുന്ന കാര്യം ചിത്രത്തിലെ നിറങ്ങളുടെ സ്വഭാവമാണ്‌.കളര്‍‌വീലില്‍‌ ചുവപ്പിന്റെ കുടുംബവും (പൊതുവില്‍‌ ചുവപ്പ് മഞ്ഞ ഓറഞ്ച്) നീലയുടെ കുടുംബവുമാണ്‌ (പൊതുവേ നീല വയലറ്റ് പച്ചയൊക്കെ) ഏറ്റവും സാമാന്യമായി ഉള്ളത്. ചുവപ്പിന്റെ കുടുംബത്തിനെ ചൂടന്‍‌ നിറങ്ങള്‍ എന്നും നീലയുടെ കുടുംബത്തെ തണുപ്പന്‍‌ നിറങ്ങള്‍ എന്നും പറയുന്നു. ഇതില്‍ ഏത് ഫാമിലിയില്‍നിന്നുള്ള / ഏതെല്ലാം നിറങ്ങള്‍ക്കാണ്‌ നിങ്ങളുടെ ചിത്രത്തില്‍ മേല്‍ക്കോയ്മയുള്ളത് എന്നത് നിങ്ങളുടെ ചിത്രത്തിന്റെ കാഴ്ചക്കാരനെ, അല്ലെങ്കില്‍‌ അദ്ദേഹത്തിന്റെ അഭിപ്രായത്തെ മനശ്ശാസ്ത്രപരമായി സ്വാധീനിയ്ക്കും.


സാച്യുറേഷന്‍‌
അപ്പറഞ്ഞത് നിറങ്ങളുടെ സ്വഭാവം. നാലാമതായി വരുന്നത് ചിത്രത്തിലെ നിറങ്ങളുടെ അളവാണ്‌. ഇതിനെ സാചുറേഷന്‍‌ എന്നുപറയും. നിറത്തിന്റെ അളവ് അഥവാ കടുപ്പം വളരെക്കൂടിയാല്‍ ലളിതമായി ചിത്രം വളരെ വര്‍‌ണ്ണപ്രധാനമായ ചിത്രമാകും. മറുവശത്ത് വര്‍‌ണ്ണങ്ങളുടെ കടുപ്പം കുറഞ്ഞ് തീരെയില്ലാതായാല്‍ ചിത്രം ബ്ലാക് & വൈറ്റാവുംഇപ്പോള്‍ നാലുകാര്യങ്ങളുണ്ട്
(നമുക്ക് ഫോട്ടോഷോപ്പില്‍ സാമാന്യമായി നിയന്ത്രിയ്ക്കാവുന്നതായി)

1. ഇരുട്ടിന്റെ / വെളിച്ചത്തിന്റെ അളവ് അഥവാ ബ്രൈറ്റ്നെസ്സ്
2. ഇരുട്ടിന്റെ വെളിച്ചത്തിന്റെ ദൃശ്യമായ വ്യത്യാസം അഥവാ കോണ്‍‌ട്രാസ്റ്റ്
3. നിറങ്ങളുടെ സ്വഭാവം അഥവാ ഹ്യൂ
4. നിറങ്ങളുടെ കടുപ്പം അഥവാ സാച്യുറേഷന്‍‌ .


ആമുഖം തീര്‍‌ന്നു. ഇനി ഫോട്ടോഷോപ്പിലേയ്ക്ക് കടക്കാം.

ഒരു പി.എസ്:
ഫോട്ടോഷോപ്പില്‍‌ ശരിപ്പെടുത്താനാവാത്ത കാര്യങ്ങളുമുണ്ട്. ഷാര്‍‌പ്പ്നെസ്സ് മിക്കവാറും ഷൂട്ടില്‍‌ത്തന്നെ തീരുമാനിയ്ക്കപ്പെടുന്നതാണ്‌. ചിത്രത്തില്‍ എന്തെങ്കിലും തീര്‍ത്തും ബ്ലാക്കോ വൈറ്റോ ആകുകവഴി ഡീറ്റെയ്ല്സ് തീര്‍‌ത്തും നഷ്ടപ്പെട്ട അവസ്ഥയില്‍ എഡിറ്റിങ്ങിന്‌ പരിമിതികളുണ്ട്. നിറങ്ങളെയൊക്കെ മാറ്റുക ഉദാഹരണത്തിന്‌ മുഴുവനായി വെള്ളനിറമുള്ള ആകാശം ഡീപ് ബ്ലൂ ആക്കുക പോലുള്ള കാര്യങ്ങളും ഈ ലെവലില്‍ ബുദ്ധിമുട്ടാണ്‌.


സ്നേഹത്തോടെ,

മധുസൂദനൻ പേരടി

31 comments:

 1. വായിചില്ലാ, അതിനു മുന്‍പേ തന്നെ ഒരു നന്ദി പറയട്ടെ, ഈ പരിപാടി വീണ്ടും തുടരുന്നതില്‍. പ്രിന്റ്‌ എടുത്തു വായിക്കണം.
  നന്ദി മധു / അപ്പു / പ്രശാന്ത്‌ ആന്‍ഡ്‌ ആള്‍ !!
  ആശംസകള്‍!!

  ReplyDelete
 2. മാഷേ...
  ഹാജർ. കൂടുതൽ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.

  ReplyDelete
 3. ഈ സാങ്കേതിക വിദ്യയെ കുറിച്ചുള്ള, ലളിതമായ തുടർ പാഠങൾക്കായി കാത്തിരിക്കുന്നു...!
  നന്ദി.

  ReplyDelete
 4. brilliant restart...
  thanks madhu
  "ഷാര്‍‌പ്പ്നെസ്സ് മിക്കവാറും ഷൂട്ടില്‍‌ത്തന്നെ തീരുമാനിയ്ക്കപ്പെടുന്നതാണ്‌. "
  ithengane shariyakum?

  ReplyDelete
 5. വളരെയധികം നന്ദി ..കൂടതല്‍ പഠനത്തിനായി അടുത്ത ക്ലാസ്സ്‌ കാത്തിരിക്കുന്നു ..

  ഒരു pdf ഫോര്‍മാറ്റ്‌ ആക്കി എടുത്തു വയ്ക്കണം

  ReplyDelete
 6. നന്ദി... പുതിയ ക്ലാസുകള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 7. നല്ല തുടക്കം മധുസൂധനന്‍, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 8. നല്ല ഷൈലി വായിക്കാൻ നല്ല സുഖമുണ്ട്,ലളിതം എന്നെ പോലുള്ള ഒരു വിവരവും ഇല്ലാത്തവർക്ക് ഉപകാരപ്പെടും എന്ന് ഉറപ്പിക്കുന്നു കൂടുതൽ പോസ്റ്റിനായി കാത്തിരിക്കുന്നു..........

  ReplyDelete
 9. തുടക്കം നന്നായി...നല്ല ലളിതമായ അവതരണം.അടുത്ത ക്ലാസ്‌ പോരട്ടെ..

  ReplyDelete
 10. മാഷേ ഞാൻ ഹാജർ വെച്ചിറ്റ്ണ്ട് നല്ല പോസ്റ്റ്

  ReplyDelete
 11. love this first class, i join in as a beginner! Hajar mashe!

  ReplyDelete
 12. excellent post... nice language...
  great start...
  waiting for the next lesson...

  ReplyDelete
 13. കൂടുതൽ പോസ്റ്റിനായി കാത്തിരിക്കുന്നു..........

  ReplyDelete
 14. ആ ‘ചിത്രണാനന്തരതിരുത്തുവേലകള്‍ക്ക്’ ഒരു ബലേ ഭേഷ്.
  എല്ലാവരും അര്‍മ്മാദിച്ച് പഠിയ്ക്കട്ടെ...

  ReplyDelete
 15. നന്ദി, നല്ല തുടക്കം. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

  ഗൂഗിള്‍ പികാസ ഉപയോഗിച്ചുള്ള ഒരു കളി മാത്രമായിരുന്നു എന്റെ ഇതുവരെയുള്ള ഫോട്ടോ എഡിറ്റിങ്ങ്. ഇനിയെങ്കിലും കുറച്ചുകൂടി മനസ്സിലാക്കി ചെയ്യണമെന്നാഗ്രഹം.

  "ചുവപ്പും നീലയും കളറ്വീലില്‍ 180 ഡിഗ്രി വ്യത്യാസത്തില്‍ വരുന്നതാണ്‌"
  പക്ഷേ, ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കളര്‍വീലില്‍ അത്രക്കു വിത്യാസമില്ലല്ലോ ചുവപ്പും നീലയും തമ്മില്‍! ഹ്യൂ ഉപയോഗിച്ചുള്ള കോണ്ട്രാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ശരിക്കു മനസ്സിലായില്ല.

  ReplyDelete
 16. 1. "ഷാര്‍‌പ്പ്നെസ്സ് മിക്കവാറും ഷൂട്ടില്‍‌ത്തന്നെ തീരുമാനിയ്ക്കപ്പെടുന്നതാണ്. " ithengane shariyakum?

  സരിൻ, ഷാറ്പ്നെസ്സ് എന്നുപറയുമ്പോൾ നാം മിക്കപ്പോഴും ഉദ്ധേശിയ്ക്കുന്നത് ചിത്രത്തിലെ ‘വക്കു‘കൾ സ്പ്ലിറ്റ് ആയി പിരിഞ്ഞിരിയ്ക്കുന്നോ അതോ ഒറ്റ പിക്സലുകളുടെ വരയായി വന്നിരിയ്ക്കുന്നോ എന്നതാൺ. കൂടാതെ രണ്ട് രണ്ട് ‘വെളിച്ചതലങ്ങ‘ൾ അടുത്തടുത്ത് വരുമ്പോൾ അവ തമ്മിലുള്ള വ്യത്യാസത്തെ ചിത്രം എത്ര ഭംഗിയായി കാണിയ്ക്കുന്നു എന്നതും ഷാറ്പ് എന്ന തോന്നലുണ്ടാക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഉപകരണത്തിന്റെ ഒപ്റ്റികൽ ഗുണമാൺ (ആദ്യമേ) നിയന്ത്രിയ്ക്കുക. ഒരിയ്ക്കൽ സ്പ്ലിറ്റ് എഡ്ജസൊടെ ഒരു ആകൃതി ചിത്രത്തിൽ പതിഞ്ഞുകഴിഞ്ഞാൽ ആ ഡബിൾ ലൈൻസിനെ ഫോട്ടോഷോപ്പിൻ തിരിച്ച് ഒറ്റവരയാക്കാനാവില്ല എന്നതാൺ ഷാറ്പ്നെസ്സിന്റെ കാര്യത്തിൽ പോസ്റ്റ് പ്രൊസസ്സിങ്ങിന്റെ പരിമിതി. ഇത് പുവറ് ഒപ്റ്റിക്സിന്റെ കാര്യത്തിലെന്ന പോലെ ഷേയ്ക്, ബാഡ് ഫോകസ് എന്നീ പതിവ് പ്രശ്നത്തിലും ബാധകമാൺ.

  ഫോട്ടോഷോപ്പിൽ ഫിൽടറ് > ഷാറ്പ്നെസ്സ് എന്നതിനുള്ളിൽ ഷാറ്പ്നെസ്സ് നിയന്ത്രിയ്ക്കാനുള്ള ചില ഗുട്ടൻസുകളുണ്ടെങ്കിൽ അവ ഫലപ്രദമല്ല എന്നതാൺ എന്റെ അനുഭവം. ഷാറ്പ്നെസ്സിന്റെ ഒരു ഇല്യുഷനുണ്ടാക്കാനേ ഈ ഫിൽടറുകൾക്ക് കഴിയാറുള്ളൂ.


  2."ചുവപ്പും നീലയും കളറ്വീലില് 180 ഡിഗ്രി വ്യത്യാസത്തില് വരുന്നതാണ്" പക്ഷേ, ഈ പോസ്റ്റില് കൊടുത്തിരിക്കുന്ന കളര്‍വീലില് അത്രക്കു വിത്യാസമില്ലല്ലോ ചുവപ്പും നീലയും തമ്മില്! ഹ്യൂ ഉപയോഗിച്ചുള്ള കോണ്ട്രാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ശരിക്കു മനസ്സിലായില്ല.

  ശിവകുമാര്, ചുവപ്പും നീലയും കൃത്യമായി 180 ഡിഗ്രി വ്യത്യാസത്തിൽ വരുന്നതല്ല. തെറ്റുപറ്റിയതിൽ ഖേദിയ്ക്കുന്നു :) സാമാന്യസംഭാഷണത്തിൽ ചുവപ്പും നീലയും പോലെ വിപരീതനിറങ്ങൾ എന്നുപറയുന്ന ഒരു ശീലമുണ്ട്. അങ്ങിനെ ഒരു ഒഴുക്കിൽ പറഞ്ഞതാൺ.

  കളറ് വീലിൽ ചുവപ്പുഫാമിലിയും നീലഫാമിയും പൊതുവേ വിപരീതവറ്ണ്ണങ്ങളാൺ. സാമാന്യമായി രണ്ട് അറ്ദ്ധവൃത്തങ്ങളിൽ നിന്നും ഓരോ നിറമെടുത്ത് ഒരു ചിത്രത്തിൽ ഉപയോഗിച്ചാൽ നിറമുപയോഗിച്ചുള്ള കോണ്ട്രാസ്റ്റ് പരമാവധി കിട്ടും. ഇത്തരം കോംബിനേഷൻ ഏറ്റവും പെട്ടെന്ന് പറയാവുന്ന ഉദാഹരണം അമേരികൻ ഫ്ലാഗ് തന്നെ. ഇത്തരം കോംബിനേഷൻസ് പൊതുവേ നാടകീയമാൺ (യു എസ് ഫ്ലാഗിന്റെ കോമ്പിനേഷനെ അതിനാടകീയമെന്നുതന്നെ വിളിയ്ക്കാം), മയത്തിൽ നിയന്ത്രണത്തോടെ ഉപയോഗിച്ചാൽ ദൃശ്യത(visibility), വായനീയത(legibility,ഡിസൈനിങ്ങിൽ) എന്നിവയെയൊക്കെ മെച്ചപ്പെടുത്താൻ സഹായിക്കും.

  കോണ്ട്രാസ്റ്റിലേയ്ക്ക് തിരിച്ചുവരുമ്പോൾ നിറം, തെളിച്ചം, ആകൃതി തുടങ്ങിയ ചിത്രകലാപരമായ ഏത് ആട്രിബ്യൂട് ഉപയോഗിച്ചും അതായത് അതിൽ ഒരു സ്പഷ്ടമായ വ്യത്യാസം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ചിത്രത്തിൽ കൊണ്ട്രാസ്റ്റ് സൃഷ്ടിയ്ക്കാം. ഉദാഹരണത്തിൻ നിരത്തിവെച്ചിരിയ്ക്കുന്ന സമചതുരങ്ങൾ ഒരെണ്ണം മാറ്റി ഒരു വൃത്തം വെച്ചാൽ അതൊരു രസകരമായ കൊണ്ട്രാസ്റ്റാൺ, ആകൃതിപരമായ കൊണ്ട്രാസ്റ്റ്. ഇത് ഫോടോഗ്രാഫിയിൽ വരുമ്പോൾ കുത്തനെനിൽക്കുന്ന പില്ലറുകളുടെ സിലിണ്ടറ് ഷേപുകൾക്കിടയിൽ നിന്ന് ഒരാൾ ഏന്തിനോക്കുന്ന ചിത്രത്തിൽ ഷേപുകളുടെ കൊണ്ട്രാസ്റ്റുണ്ട്.

  (Thank you all for the good words!)

  ReplyDelete
  Replies
  1. ക്ലാസ്സുകൾ നന്നായി. മറുപടിയിൽ ജാഡയില്ല.

   Delete
 17. വളരെ നന്നായി വിശദീകരിചിരിക്കുന്നു, അതിലുപരി ചില നല്ല മലയാളം വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നു, ഉദാ: വായനീയത.

  നന്ദി മധുസൂദനന്‍!!

  ReplyDelete
 18. ഹായ് നല്ല മാഷ് ...

  ReplyDelete
 19. വളരെ നല്ല ഉദ്യമം..കൂടുതല്‍ പാഠങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു

  ReplyDelete
 20. മാഷേ.. ക്ലാസ് നന്നായിട്ടുണ്ട്.. കുറേകാലമായി നെറ്റ് കണക്ഷന്‍ ഇല്ലായിരുന്നു അതിനാല്‍ എല്ലാ ക്ലാസുകളും സമയത്ത് കാണാന്‍ കഴിഞ്ഞില്ല.. ഇനി എല്ലാം ഒന്നു കൂടി നോക്കണം.. ഒരു കാര്യമുള്ളത്.. ഫോട്ടോഷോപ്പിലെ ഓപ്ഷനുകള്‍ പറയുമ്പോള്‍ അത് ഇന്റെര്‍ ഫെയ്സില്‍ എവിടെ നിന്നു കിട്ടും എന്നു കൂടി കൊടുത്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.. പുതിയ ആള്‍ക്കാര്‍ക്കു ഓപ്ഷനുകള്‍ ഒന്നു പരീക്ഷിച്ചു നോക്കി പഠിയ്ക്കാന്‍ അത് സഹായകമാവും.. അതു പോലെ ഓപ്ഷനുകള്‍ എടുക്കാനുള്ള ഷോര്‍ട്ട് കട്ടുകളും കൂടി.. പഠനം കൂടുതല്‍ എളുപ്പമാകാന്‍ അതു സഹായകരമാകും എന്നു തോന്നുന്നു..

  ReplyDelete
 21. നന്നായി മധുസൂദനന്‍. ഫോട്ടോഷോപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും വ്യക്തമായി ഒരു ഐഡിയ ഇല്ലാതെ ആയിരുന്നു . ശരിക്കും ഇതൊന്ന് പഠിച്ചിട്ടുതന്നെ കാര്യം ഇനി.. നന്ദി.

  ReplyDelete
 22. നല്ല തുടക്കം, നല്ല ഭാഷ...
  നന്ദി മധുസൂദനന്‍ :)

  ReplyDelete
 23. പൊളിച്ചടുക്കിക്കളഞ്ഞു :-)
  ഗംഭീരം...ഇങ്ങനെയൊരു ഗുരുവിനെ തേടി നടക്കാന്‍ തുടങ്ങിയിട്ട് നാള്‍ കുറേ ആയി

  ReplyDelete
 24. മാഷേ ദക്ഷിണ സമര്‍പ്പിക്കുന്നു, സ്വീകരിച്ചാലും.

  ഒരു നിര്‍ദ്ദേശം : കമന്റുകള്‍ക്ക് മറുപടിയായി കൊടുക്കുന്ന നല്ല പോയിന്റുകള്‍, അടുത്തപോസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും :)

  ReplyDelete
 25. വെരി യൂസ് ഫുൾ. ബേസിൿ ഫോട്ടോഷോപ്പ്. ഞാനും ഫോട്ടോഷോപ്പ്മായി ബന്ദപ്പെട്ടു ഒരു ബ്ലോഗ് എഴുതുന്നുണ്ട്. www.fotoshopi.blogspot.com ഇനിയെന്തായാലും തുടക്കക്കാർക്ക് ഈ സൈറ്റ് കൊടുക്കാലോ. നന്ദി. നന്ദി.

  ReplyDelete