സ്വന്തം ചിത്രങ്ങളെപ്പറ്റി ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഫോട്ടോക്ലബ് ഒരുക്കുന്ന “ഫോട്ടോക്രിട്ടിക്” ബ്ലോഗ് ..... മെനു ബാറിൽ പുതിയതായി ചേർത്തിരിക്കുന്നു

Saturday, February 26, 2011

Photoshop - 4

നിങ്ങളുടെ ചിത്രം ഫോട്ടോഷോപ്പിലെത്തിയാല്‍‌.

ഫോട്ടോഷോപ് ഒരു മഹാസാഗരമാണ്‌. ഗ്രാഫിക് ഡിസൈന്‍‌ എന്നു പൊതുവെ പറയുമ്പോള്‍‌ ഡിസൈന്‍‌ , അഡ്വര്‍‌ടൈസിങ്ങ് , ഫോട്ടോഗ്രഫി, പ്രിന്റിങ് ആന്റ് പബ്ലികേഷന്‍‌, ആനിമേഷന്‍‌ - സ്പെഷല്‍‌ ഇഫക്റ്റ്സ് തുടങ്ങി ഫാഷനും ആര്‍‌ക്കിടെച്ചറും ഇന്‍ഡസ്റ്റ്റിയല്‍‌ ഡിസൈനും വരെ ഒരു നീണ്ട നിര ഫോടോഷോപ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നുണ്ട്. അങ്ങിനെ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാവുന്ന നിരവധി ഫീചറുകളുടെ തലവേദനയുണ്ടാക്കുന്ന ഒരു പൊതിക്കെട്ടാണ്‌ ഫോട്ടോഷോപ്പ്.

ഇത് പഠിയ്ക്കുമ്പോള്‍ ഓര്‍‌മ്മിക്കേണ്ട സംഗതി ഇതുമുഴുവനും പഠിയ്ക്കേണ്ട ആവശ്യമോ സമയമോ നമുക്കുപലപ്പോഴും ഇല്ല എന്നതാണ്‌. നമുക്കുവേണ്ടത് പഠിച്ചാല്‍‌ മതിയാവും, ഇവിടെ നമുക്കുവേണ്ടത് ഇമേജ് കറക്ഷനും റീ റ്റച്ചിങ്ങും മാനിപുലേഷനുമായി ബന്ധപ്പെട്ട ഫീചറുകളുമാണ്‌. അത് നമുക്ക് ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍‌ പഠിച്ചുകളയാം. (ഇമേജിന്റെ അടിസ്ഥാന കറക്ഷനുമാത്രമായ സംഗതികള്‍ ആണെങ്കില്‍ അത്രയധികമൊന്നും പഠിയ്ക്കാനില്ലതാനും, ഒന്നോ രണ്ടോ ക്ലാസുകള്‍ കൊണ്ട് പഠിയ്ക്കാവുന്നതേയുള്ളൂ! )

അപ്പോള്‍ പഠിച്ചുതുടങ്ങാം.

നിങ്ങള്‍ ഒരു ഡിജിറ്റല്‍ ഫോട്ടോഗ്രഫറാണല്ലോ, ക്യാമറയിലുള്ള ഒരു ഇമേജ് ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറില്‍ എത്തിയ്ക്കുന്നതെങ്ങിനെയെന്നൊക്കെ തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അപ്പോള്‍ അവിടുന്ന് തുടങ്ങാം.

സ്റ്റെപ് 1
ഫയല്‍‌ ഫോട്ടോഷോപ്പില്‍‌ ഓപ്പണ്‍‌ ചെയ്യുന്നു.

ഇതില്‍‌ കാര്യമൊന്നുമില്ല. ഫോട്ടോഷോപ് റണ്‍ ചെയ്യുക. ടോപ്പ് മെനു : ഫയല്‍‌ / ഓപ്പണ്‍‌ / നിങ്ങളുടെ ഫയല്‍ .(Top Menu / File / Open / Your file)

സ്റ്റെപ് 2.
നിങ്ങളുടെ ഫയലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിയ്ക്കുക.

1.ടോപ്പ് മെനു / ഇമേജ് / മോഡ് (Top Menu / Image / Mode)

ഇതില്‍‌ റോളോവറ് ചെയ്യുമ്പോളേ മോഡ് കാണിയ്ക്കും. RGB ആയിരിയ്ക്കണം. (വലിയ കാര്യമില്ല, പൊതുവേ അല്ലാത്ത കെയ്സ് പ്രതീക്ഷിയ്ക്കുന്നില്ല)

2. ടോപ്പ് മെനു / ഇമേജ് / ഹിസ്റ്റോഗ്രാം (Top Menu / Image / Histogram)



നിങ്ങളുടെ ഇമേജിലെ ഗ്രേകളുടെ ക്രമീകരണത്തിന്റെ ഒരു കിടപ്പുവശം കാണാം, ഇത് മുന്‍പ്‌ ക്യാമറയില്‍‌ കണ്ടതുതന്നെ.

3.ടോപ്പ് മെനു / ഇമേജ് / മോഡ് / ഗ്രേസ്കെയില്‍‌ ആക്കിനോക്കുക(Top Menu / Image / Mode / Grey Scale)
(പിന്നാലെ രണ്ട് ചോദ്യങ്ങൾക്ക് ഓകെ അടിയ്ക്കുക)
ആക്കിയാല്‍‌ ഇമേജ് ഗ്രേസ് മാത്രമായിക്കാണാം. നിങ്ങളുടെ ചിത്രത്തിനെ ഇരുട്ടും വെളിച്ചവുമായി മാത്രം മനസ്സിലാക്കാനും ഹിസ്റ്റോഗ്രാമുമായി തട്ടിച്ചുനോക്കാനും ഈ വ്യായാമം സഹായിയ്ക്കും. കഴിഞ്ഞാല്‍‌ വേഗം അണ്‍‌ഡൂ! ലെറ്റ് ദേര്‍‌ ബീ കളേഴ്സ്!

4. റ്റോപ് മെനു / ഇമേജ് / ഇമേജ് സൈസ് (Top Menu / Image / Image Size)



ഇതില്‍ കാര്യമുണ്ട്. ഈ ഡയലോഗില്‍ ഇമേജിന്റെ വലിപ്പം പിക്സലില്‍ (പിക്സല്‍‌ ഡയമെന്‍ഷന്‍ : മോണീറ്ററിന്റെ ഭാഷയില്‍) ഇഞ്ചില്‍ (ഡോക്യുമെന്റ് സൈസ്:പ്രിന്ററിന്റെ ഭാഷയില്‍) എന്നിവ കാണാം. കൂടാതെ ഇമേജിന്റെ റെസലൂഷന്‍ അതായത് പ്രിന്റ് ചെയ്യുമ്പോള്‍ ഒരിഞ്ചില്‍ എത്ര ഡോട്ട് അടിയ്ക്കുമെന്ന്. അത് കൂടുന്നതനുസരിച്ച് പ്രിന്റ ചെയ്യപ്പെട്ട ഇമേജ് ഇടതൂറ്ന്ന് തഴച്ച് വളരെ ഫൈന്‍ ആയി കാണപ്പെടും. (റെസലൂഷന്‍ കൂടിയാല്‍ മോനിറ്ററില്‍ ഇമേജിന്റെ വലിപ്പം കൂടും സാമാന്യമായി).

ഡയലോഗിന്റെ കീഴ്‌ഭാഗം ഡോക്യുമെന്റ് സൈസ് ആണ്‌, പിന്റൌട്ടിലെ ഇമേജിന്റെ ഇഞ്ചിലുള്ള വലിപ്പം. റെസലൂഷന്‍ മേല്‍പ്പറഞ്ഞപോലെ ഈ ഇഞ്ചുകള്‍ക്കുള്ളില്‍‌ എത്ര ഡോട്ട് പ്രിന്റുചെയ്യുമെന്ന് അതായത് ചിത്രത്തിന്റെ ഫൈന്നെസ്സ്.

അടുത്തത് കീബോഡില്‍ z അടിയ്ക്കുക അല്ലെങ്കില്‍ വശത്തെ ടൂള്‍സില്‍ നിന്ന് ‘സൂം ടൂള്‍‘ (‘സം ടൂള്‍‘ എന്ന് വായിയ്ക്കരുത് :-)) എടുക്കുക. (Zoom tool) എന്നിട്ട് ഇമേജിനുള്ളില്‍ റൈറ്റ് ക്ലിക്കുക.അപ്പോള്‍ കിട്ടുന്നത്:



അതില്‍ ആക്ച്വല്‍ പിക്സത്സ് (ക്ലിക് ആന്റ് സീ), കാണുന്നത് മോണിറ്ററിലെ ഇമേജിന്റെ തനത് വലിപ്പം, സൂം ചെയ്യപ്പെടാത്ത അവസ്ഥ.ഈ ആക്ച്വല്‍ സൈസാണ്‌ മേലെ ഇമേജ് സൈസ് / പിക്സല്‍ ഡയമെന്‍ഷന്‍ കാണിച്ചത്.

പ്രിന്റ് സൈസ് (ക്ലിക് ആന്റ് സീ), കാണുന്നത് ഈ ഇമേജ് പ്രിന്റ് ചെയ്തലുണ്ടാകുന്ന വലിപ്പം. (അതത്ര കൃത്യമൊന്നുമല്ല, എന്നാലും ഒരു ഏകദേശം മനസ്സിലാവും)

ഇപ്പോള്‍ ഇതൊക്കെ മനസ്സിലായി:

1. മോനിറ്ററില്‍ ഇമേജിന്‌ ആക്ച്വലി എത്ര വലിപ്പമുണ്ട്.
2. പ്രിന്റ് ചെയ്താല്‍ ഇമേജിന്‌ ആക്ച്വലി എത്ര വലിപ്പം കാണും.
3. ഈ ഇമേജ് പ്രിന്റ് ചെയ്താല്‍ എത്ര ഫൈന്‍ ആയിരിയ്ക്കും.

സ്റ്റെപ് 3.
ഇമേജില്‍ ‘നിങ്ങളുദ്ദേശിയ്ക്കുന്ന വലിപ്പം‘ തീരുമാനിയ്ക്കുക

ഇമേജില്‍ ക്യാമറ തീരുമാനിച്ച, അതിന്‌ നിങ്ങള്‍ സെറ്റ് ചെയ്ത ഒരു വലിപ്പമുണ്ടല്ലോ, അതാണ്‌ മുകളില്‍ ഇമേജ് സൈസ് വിശദീകരിയ്ക്കുന്നത്. അത് തന്നെ മതി ഫൈനല്‍ വലിപ്പമെങ്കില്‍ കുഴപ്പമില്ല. അല്ല മാറ്റി ചെറുതാക്കണമെങ്കില്‍ (വലുതാക്കാന്‍ പാടില്ല, ഇമേജ് ക്വാളിറ്റി കുളമാകും) മുകളിലെ പിക്സല്‍ ഡയമെന്‍ഷന്‍സ് മാറ്റി / കുറച്ച് അടിച്ചാല്‍ മതി.

ഇമേജിനെ കഴിവതും ഒരു ‘പ്രിന്റബിള്‍‘ വലിപ്പത്തിലും റെസലൂഷനിലും, അതായത് നല്ല വലിപ്പത്തിലും റെസല്യൂഷനിലും തന്നെ, എഡിറ്റ് ചെയ്യുന്നതും മെഷീനില്‍ നിലനിറ്ത്തുന്നതുമാണ്‌ അഭികാമ്യം. വലിയ ഇമേജ് എപ്പോള്‍ വേണമെങ്കിലും ചെറുതാക്കാം, ചെറുതാക്കിയത് പിന്നെ വലുതാക്കരുത് അത് ക്വാളിറ്റിയെ ബാധിക്കും. അതാണ്‌ പ്രശ്നം.

സ്റ്റെപ് 4.
റോട്ടേറ്റണോ ക്രോപ്പണോ?



ഷൂട്ട് ചെയ്ത സമയത്ത് പലപ്പോഴും നിങ്ങള്‍ വിചാരിച്ച ഫ്രെയിം കൃത്യമായി കിട്ടിയിരിയ്ക്കണമെന്നില്ല. കോമ്പോസിഷനില്‍ പിഴവുകള്‍ വന്നിരിയ്ക്കാം, ഫ്രെയിം വേണ്ടത്ര ടൈറ്റ് അല്ലായിരിയ്ക്കാം. ചെരിവോ തിരിവോ ഒക്കെ വന്നിരിയ്ക്കാം.

ഇത്തരം അവസ്ഥയില്‍ ചിത്രത്തെ രണ്ടാമത് മുറിയ്ക്കുന്നതിനാണ്‌ ക്രോപ് എന്ന് ഫോടൊഗ്രഫിയിലും ഫോട്ടോഷോപ്പിലുമൊക്കെ പറയുന്നത്. ഇത് വിചാരിയ്ക്കുന്നതിലും എളുപ്പമുള്ള ഒരു പണിയാണ്‌. കീബോഡില്‍ C അടിയ്ക്കുക അല്ലെങ്കില്‍ ടൂള്‍സില്‍ നിന്ന് ക്രോപ് ടൂള്‍ എടുക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇമേജിനുള്ളില്‍ (പുതിയ ഫ്രെയിമിന്റെ) ഒരു ചതുരം വരയ്ക്കാം. തുടര്‍‌ന്ന് വരച്ച ചതുരത്തിന്റെ നീളവും വീതിയും വേണമെങ്കില്‍ ‘റീസൈസ്‘ ചെയ്യാം. ചെയ്ത് ചെയ്ത് പുതിയ ഫ്രെയിം തൃപ്തി തോന്നുമ്പോള്‍ എന്ററില്‍ ഒറ്റയടി, നിങ്ങളുടെ ഇമേജ് ക്രോപ്പ്ഡ് ആയി പുതിയ കൊമ്പസിഷനില്‍ കാണപ്പെടും.

(ഇഷ്ടപ്പെട്ടില്ലെങ്കില്‍ അണ്‍ഡൂ: കണ്ട്രോള്‍ സെഡ്.(Ctrl+Z) പല ലെവല്‍ അണ്ഡൂ: ആന്‍ട് കണ്ട്രോള്‍ സെഡ് പലതവണ.(& +Ctrl+Z)


ചിലപ്പോള്‍ ഇമേജിന്റെ ചെരിവും തൃപ്തികരമാകില്ല. അപ്പോള്‍ ഇമേജ് തിരിച്ച് (റോടേറ്റ്) ശരിപ്പെടുത്തിയിട്ട് വേണം ക്രോപ്പ് ചെയ്യാന്‍. ഇതിന്‌:

കണ്ട്രോള്‍ എ അടിയ്ക്കുക (Ctrl+A), ഇമേജ് മൊത്തം സെലക്റ്റാവും.
കണ്ട്രോല്‍ റ്റി (Ctrl+T) അടിയ്ക്കുക. ഇമേജ് ‘സ്കെയില്‍ ഓറ് റൊടേറ്റ്‘ അവസ്ഥയിലാവും

മൂലകളില്‍ക്കാണുന്ന നോഡിന്റെ പുറത്ത് കറ്സറ് വെച്ച് ബലം പ്രയോഗിയ്ക്കുക. ഇമേജ് തിരിയും.

തിരിച്ചുതിരിച്ച് തൃപ്തിയായാല്‍ എന്ററ് ഒറ്റയടി (Enter). തിരി നടപ്പില്‍ വരും.

കണ്ട്രോള്‍ ഡി (Ctrl+D) അടിച്ചാല്‍ സെലക്റ്റ് ചെയ്തത് പോകും.

ഇനി മേല്‍പ്പറഞ്ഞപോലെ ക്രോപ്പുചെയ്യുക.

(‘തിരി’ച്ചറിവ്: റൊട്ടേറ്റ് ചെയ്ത ഇമേജ് ക്രോപ് ചെയ്തേ മതിയാവൂ!)

ഇപ്പോള്‍ ചെരിവുതീറ്ത്ത് വെട്ടിയൊതുക്കിയ ഇമേജ് നിങ്ങളുടെ മുന്നിലുണ്ടോ. ഉണ്ടെങ്കില്‍ കറക്ഷന്റെ ഒന്നാം പടി കയറിയിരിയ്ക്കുന്നു.

(പി എസ് : ഫോട്ടോകള്‍ എടുക്കുമ്പോള്‍ തന്നെ ആവശ്യമായ കോമ്പോസിഷ്നില്‍ എടുക്കുവാന്‍ കഴിവതു ശ്രദ്ധിക്കുക, ക്രോപ്പ് ചെയ്ത ചിത്രത്തിന്റെ ആക്ച്വല്‍ പിക്സത്സ് ,ഇമേജ് സൈസ് ഇവയെല്ലാം കുറവായിരിക്കും എന്ന കാര്യം മറക്കാതിരിക്കുക..വലിയ പ്രിന്‍‌റ്റുകള്‍ എടുക്കുന്നതിന്‌ കൂടിയ പിക്സല്‍സ് അത്യാവശമാണ്‌)

(ടിപ്: കുത്തനെ എടുത്ത ക്ലോസപ് പോറ്ട്രെയ്റ്റ് തിരശ്ചീനമായിട്ടാണ്‌ ഫോടോഷോപ്പില്‍ കാണുന്നതെങ്കില്‍: ഇമേജ് > റൊട്ടേറ്റ് ക്യാന്‍‌വാസ് > 90 ഡിഗ്രി ക്ലോക്ക് വൈസ് /കൌണ്ടര്‍ ക്ലോക്ക് വൈസ്.തൊട്ടുതാഴെയുള്ള ആറ്ബിട്രറിയാണെങ്കില്‍ ഡിഗ്രി ഇഷ്ടം‌പോലെ എന്റര്‍‌ ചെയ്യാം)

സ്റ്റെപ് 5.
ശരിയായ ഇരുട്ടും വെളിച്ചവും

കളര്‍‌ ഇമേജിനുപോലും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഒരു ‘ചാരനിര’യാണ്‌ അടിത്തട്ടിലുള്ളത് എന്നത് ഇപ്പോള്‍ ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും പറയുന്ന രീതിയില്‍ നിങ്ങള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. അതിനെ ഹിസ്റ്റോഗ്രാമായും ഗ്രേസ്കേയില്‍ ഇമേജ് തന്നെയായും കണ്ടും കഴിഞ്ഞു. ചിത്രത്തിന്റെ വ്യക്തതയ്ക്കും നയനത്തിന്റെ ആനന്ദത്തിനും കലാപരമായ തലത്തില്‍‌ മൂഡിന്റെ നിര്‍‌മ്മാണത്തിനുമൊക്കെ ഈ ചാരനിറങ്ങളുടെ കറക്ഷന്‍ പ്രധാനമാണ്‌.

ഫോട്ടോഗ്രഫി /പൊസ്റ്റ് പ്രൊസസ്സിങ്ങില്‍ അനുഭവമാകുന്നതനുസരിച്ച് ഈ ഹിസ്റ്റോഗ്രാമാണ്‌ ചിത്രത്തിന്റെ എല്ലാമെല്ലാം എന്ന് നാം തിരിച്ചറിഞ്ഞുതുടങ്ങും. മാത്രമല്ല കറി രുചിച്ച് ചേരുവ പറയുന്നതുപോലെ ഹിസ്റ്റോഗ്രാം നോക്കി ഇമേജ് എത്തരത്തിലുള്ളതാണ്‌ എന്നൂഹിയ്ക്കാനുള്ള സിദ്ധിയും നാം വികസിപ്പിയ്ക്കും. ഇതിനൊക്കെ ഓരോ ഫോട്ടോയെയും ക്യാമറയിലെയോ ഫോട്ടോഷോപ്പിലെയോ സൌകര്യം ഉപയോഗിച്ച് ഹിസ്റ്റോഗ്രാമായി കണ്ട് മനസ്സിലാക്കുന്ന ശീലം ശീലിച്ചെടുക്കുക.

1. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ലെവത്സ് (Image / Adjustment / Levels)



ടോണുകളെ ഹൈലൈറ്റ് (വെളിച്ചം) മിഡ് ടോണ്‍ (ഇടത്തരം വെളിച്ചം) ഷാഡോ (ഇരുട്ട്) എന്നിങ്ങനെ മൂന്നായിത്തിരിച്ചാണ്‌ ഹിസ്റ്റോഗ്രാം വിശദീകരിയ്ക്കുന്നത്. ഇക്കണ്ട ഹിസ്റ്റോഗ്രാമില്‍ കറക്ഷനാവശ്യമായ സ്ലൈഡറുകളൊക്കെ പിടിപ്പിച്ച് ഒരു ഡയലോഗാക്കിയതാണ്‌ ഫോട്ടോഷൊപ്പിലെ ലെവത്സ്. ഇവിടെ നമുക്ക് ഹിസ്റ്റോഗ്രാം അവലംബിച്ച് ടോണുകളെ വ്യത്യാസപ്പെടുത്താം. കണ്ട്രോള്‍ എന്‍‌ അല്ലെങ്കില്‍ ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ലെവത്സ് ആണ്‌ ഇതിനെ വരുത്താനുള്ള വഴി. (നോട് ദ പോയിന്റ്, ഈ ഇമേജ് / അഡ്ജസ്റ്റ്മെന്റ്സിനുള്ളിലാണ്‌ നമുക്കാവശ്യമായ ഒരു മാതിരി സംഗതികളൊക്കെയുള്ളത്!)

ഹിസ്റ്റോഗ്രാമിനുതൊട്ടുതാഴെയുള്ള ത്രികോണങ്ങളെ – സ്ലൈഡറുകളെ - അങ്ങോട്ടൊമിങ്ങോട്ടും നീക്കുന്നതിലാണ്‌ എല്ലാമിരിയ്ക്കുന്നത്. അതില്‍ ലെഫ്റ്റിലുള്ളത് ഷാഡോകളെയും നടുക്കുള്ളത് മിഡ് ടോണുകളെയും റൈറ്റിലുള്ളത് ഹൈലൈറ്റുകളെയും നിയന്ത്രിയ്ക്കുന്നു. ഇവ സ്ലൈഡ് ചെയ്താല്‍ ഇമേജിന്‌ എന്ത് സംഭവിയ്ക്കുമെന്നത് ഇത്തിരി ട്രിക്കി ആണ്‌, ശ്രദ്ധിയ്ക്കണം:

1. ഷാഡൊ സ്ലൈഡറിനെ ആദ്യം വലത്തോട്ടേ നീക്കാനാവൂ, നീക്കിയാല്‍ ഷാഡോസ് ഡീപ്പര്‍‌ ആകും. അല്ല ഷാഡോസ് ലൈറ്റര്‍‌ ആക്കാനാണുദ്ധേശമെങ്കില്‍‌ തൊട്ടുതാഴെ ഒരു സ്ലൈഡറ് കൂടിക്കാണുന്നില്ലേ, അത് വലത്തോട്ട് നീക്കുക.
2. ഹൈലൈ സ്ലൈഡര്‍‌ ആദ്യം ഇടത്തോട്ടേ നീങ്ങൂ, ഇടത്തോട്ട് നീക്കിയാല്‍ ഹൈലൈറ്റ്സ് ലൈറ്റര്‍‌ ആകും. ഹൈലൈറ്റ്സ് ഡീപ്പറാകണമെങ്കില്‍ തൊട്ടുതാഴെയുള്ള സ്ലൈഡര്‍‌ ഇടത്തോട്ട് നീക്കുക.
3. മിഡ് ടോണ്‍ രണ്ടുവശത്തേയ്ക്കും നീക്കാം, ഇടത്തോട്ട് നീക്കിയാല്‍ മിഡ് ടോണ്‍സ് ലൈറ്ററാകും, വലത്തോട്ട് നീക്കിയാല്‍ ഡീപ്പറാകും.
4. ഇത് വായിച്ചുകഴിഞ്ഞാല്‍ ലെവത്സ് ഇമേജിന്റെ നിയന്ത്രിയ്ക്കുന്നതിന്റെ ഒരു രീതി ശരിയ്ക്ക് മനസ്സിലാവാന്‍‌ ഇമേജെസെടുത്തുവെച്ച് കണ്ട്രോള്‍ എന്‍‌ (Ctrl+N) അടിച്ച് ധാരാളം അതുമിതും അങ്ങോട്ടുമിങ്ങോട്ടും സ്ലൈഡ് ചെയ്ത് ഇമേജില്‍ എന്താണ്‌ സംഭവിയ്ക്കുന്നതെന്ന് സൂക്ഷ്മം നിരീക്ഷിയ്ക്കുക. കുറേ അങ്ങിനെ ചെയ്യുമ്പോള്‍ ലെവത്സ് ഇന്റ്യൂറ്റീവായി ഉപയോഗിച്ച് ശീലമാകും.


2. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ് / ബ്രൈറ്റ്നെസ് / കൊണ്ട്രാസ്റ്റ് (Image / Adjustment / Brightness/Contrast)
ടോണുകളുടെ കറക്ഷന്‌ ഇത്രയൊന്നും മെനക്കെടാന്‍‌ നിങ്ങള്‍‌ തയ്യാറല്ലെങ്കില്‍‌ ഒരു എളുപ്പവഴിയുണ്ട്. ഇമേജ് / അഡ്ജസ്റ്റ്മെന്റ്സ്   /  ബ്രൈറ്റ്നെസ് / കൊണ്ട്രാസ്റ്റ്.


ഇത് കാണുന്നതുപോലെത്തന്നെ സിമ്പിളാണ്‌. ബ്രൈറ്റ്നെസ്സ് കൂട്ടിയാല്‍ ഇമേജിന്റെ മൊത്തം വെളിച്ചം കൂടും അഥവാ ഷാഡോ - മിഡ്ടോണ്‍ - ഹൈലൈറ്റ് ഒന്നിച്ച് ലൈറ്ററാകും, കുറച്ചാല്‍ ഒന്നിച്ച് ഡീപ്പറാകും.

കോണ്‍‌ട്രാസ്റ്റ് കൂട്ടിയാല്‍ ഹൈലൈറ്റ്സ് ബ്രൈറ്ററാകും ഷാഡോസ് ഡീപറാകും. തിരിച്ചുചെയ്താല്‍ തിരിച്ച്. വളരെ ലളിതം (വളരെ പരിമിതം.)

കഴിയുന്നതും ലെവത്സ് കറക്ഷന്‍ തന്നെ ഉപയോഗിയ്ക്കുക. കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ മാത്രം എന്നും പറയണം. ചില സമയത്ത് ഇമേജ് മൊത്തത്തില്‍ ഒന്ന് ബ്രൈറ്റോ ഡാറ്ക്കോ ഒക്കെആക്കിയാല്‍ മതിയാകും, വേറെ കറക്ഷനൊന്നും വേണ്ടവരില്ല. അത്തരം അവസരത്തിലൊക്കെ ലെവത്സിലേയ്ക്ക് പോകേണ്ട കാര്യമില്ല.

ഇപ്പോള്‍ എവിടെയെത്തി. ഹിസ്റ്റോഗ്രാമും ലെവത്സും ബ്രൈറ്റ്നെസ്സ് കോണ്ട്രാസ്റ്റുമുപയോഗിച്ച് ഇമേജിലെ ഗ്രേകളെ അതായത് ഇരുട്ടിനെയും വെളിച്ചത്തെയും കറക്റ്റ് ചെയ്യാന്‍ നാം പഠിച്ചുകഴിഞ്ഞു. പഠിച്ചുകഴിഞ്ഞു എന്ന് പറയാറായിട്ടില്ല, റീസൈസ് / റോട്ടേറ്റ് / ക്രോപ്പ് പോലെ ഒറ്റപ്രാവശ്യം കൊണ്ട് പഠിച്ചെന്നുപറയാവുന്ന ഒന്നല്ല ഇത്. പല ഇമേജുകളില്‍ പലതവണപയറ്റി വികസിപ്പിയ്ക്കേണ്ട ഒരു സ്കില്ലാണ്‌ ടോണുകളുടെ കറക്ഷന്‍. It's More about Practice than the Theory.


അടുത്തയാഴ്ച നിറങ്ങളുടെ കറക്ഷനെ പറ്റി പഠിക്കാം,

സ്നേഹപൂര്‍‌വ്വം,

മധുസൂദനന്‍‌ പേരടി.

13 comments:

  1. മധു മാഷേ ആദ്യമേ നന്ദി അറിയിക്കട്ടെ .
    ഞാന്‍ ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ് cs4ആണ്
    അതില്‍ Top Menu / Image / Histogram കാണിക്കുന്നില്ല ,ഇനി വേറെ എന്തെങ്കിലും പേരിലാണോ ആ മെനു കാണുന്നത് ?

    ReplyDelete
  2. മാസ്റ്റര്‍ജി പ്രണാമം........ക്ലാസ്‌ ഇഷ്ടപ്പെട്ടു .......

    ReplyDelete
  3. വളരെ നന്ദി മാഷെ.....

    ReplyDelete
  4. എഴുത്ത് ലളിതം സുന്ദരം. വായിച്ചു കൊണ്ടേ ഇരിക്കുന്നു.
    നന്ദി.

    ആശംസകള്‍!!

    ReplyDelete
  5. നല്ല പോസ്റ്റ്‌....ഞാന്‍ ഈ പോയന്റ്സ് മൊത്തം, gimpല്‍ പയറ്റാന്‍ നോക്കുവാ. താങ്ക്സ് ട്ടോ.

    ReplyDelete
  6. വളരെ ലളിതമായി പാഠങ്ങള്‍ രചിച്ചവതരിപ്പിക്കുന്ന മധുമാഷിന് നന്ദി, അഭിവാദ്യങ്ങള്‍!

    ചില ഷോര്‍ട്കട്ടുകള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
    സ്റ്റെപ്പ് 1 --> Control+O അല്ലെങ്കില്‍ വര്‍ക്ക്‌സ്‌പേസിലെ ശൂന്യസ്ഥലത്ത് ചുമ്മാ ഡബിള്‍ക്ലിക്ക് ചെയ്താലും മതി.
    (New Document എടുക്കാന്‍ Ctrl+Double Click)

    സ്റ്റെപ്പ് 4 --> നിലവിലുള്ള വിഡ്ത്തും ഹൈറ്റും നിലനിര്‍ത്തി ലാലേട്ടനെപ്പോലെ ചെറുതായി ചെരിവുള്ള ഫ്രെയിം ശരിപ്പെടുത്താന്‍ അല്പംകൂടി എളുപ്പവഴി ഉണ്ട്.
    ക്രോപ്ടൂള്‍ എടുത്താല്‍ വരുന്ന ഓപ്ഷന്‍ ബാറില്‍ Front Image എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പിന്നെ ഇമേജില്‍ click & Drag. Enter ചെയ്യുന്നതിനു മുമ്പ് റൊട്ടേറ്റ് ചെയ്ത് ചെരിവ് ശരിപ്പെടുത്തുക. Enter.

    സ്റ്റെപ് 5 ല്‍ 4 എന്നു അക്കമിട്ടതില്‍ Ctrl+L അണ് ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

    ReplyDelete
  7. തുടക്കക്കാര്‍ക്ക് ഈ ഭാഗം ഉപകാരപ്രദം തന്നെ.

    ReplyDelete
  8. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...താമസിക്കരുതെന്നു ഒരു ആഭ്യര്‍ത്ഥന....

    ReplyDelete
  9. Thanks all!

    രെഞ്ജിത്. CS4ൽ ഹിസ്റ്റോഗ്രാം ഉള്ളത് ടോപ് മെനുവിൽ വിൻഡോ ഐറ്റത്തിനടിയിലാൺ എന്നു കാണുന്നു (എന്റെ മെഷീനിൽ പഴയ വേറ്ഷനാൺ)

    റ്റോപ്മെനു > വിന്ഡോ > ഹിസ്റ്റോഗ്രാം, ഇതുപോലെ:
    http://www.photoshopessentials.com/basics/photoshop-cs4/interface/page-3.php

    (എളുപ്പത്തിൽ കണ്ട്രോൾ എൽ അടിച്ചാൽ ഹിസ്റ്റോഗ്രാം കാണാം. ഇതാൺ ഏറ്റവും എളുപ്പമുള്ള വഴി, ചില സമയത്ത് ഷോറ്ട്കട്സ് പറയാൻ എഴുത്തിൽ വിട്ടുപോയിട്ടുണ്ട്!)

    Captain Haddock, ഫോടോഷോപ് ഇലെങ്കിൽ / കിട്ടാൻ വഴിയില്ലെങ്കിൽ അങ്ങിനെ ചെയ്യുക, അല്ല കിട്ടാൻ വഴിയുണ്ടെങ്കിൽ ഫോടോഷോപ്പില്ത്തന്നെ പരിശീലിയ്ക്കുക. ഒറ്റപ്പെട്ട അപ്ലികേഷൻസ് പഠിയ്ക്കുന്നത് ലോങ് റണിൽ പൊയിന്റ്ലെസായേയ്ക്കാം, നെറ്റിലൊക്കെ കിട്ടുന്ന മിക്കവാറും എക്സ്പേറ്ട് ടിപ്സ് ഫോടോഷോപിനെ ബെയ്സ് ചെയ്താണുണ്ടാകുക എന്നത് പരിഗണിയ്ക്കണം.

    നന്ദു. താങ്ക്സ് ഫൊറ് ദ അഡിഷൻ. ആന്റ് കീപ് ആഡിങ്!

    സ്റ്റെപ് 4 ൽ 5 കണ്ട്രോൾ എൽ ആൺ, കണ്ട്രോൾ എൻ അല്ല, കണ്ട്രോൾ എൻ പുതിയ ഡോക്യുമെന്റ് ഓപൺ ചെയ്യാനുള്ളതാൺ

    ഇമേജ് ക്രോപ് ചെയ്യുമ്പോൾ ഒറിജിനൽ സൈസിലേയ്ക്ക് ഫിറ്റ് ചെയ്യുന്നത് അറിഞ്ഞിരിയ്കേണ്ടതാണെങ്കിലും എൻലാറ്ജ് ചെയ്യുന്നത് ക്വാളിറ്റി ലോസിൻ കാരണമായേക്കാം എന്നൊരു പ്രശ്നമുണ്ട്. അതൊരു കൺസേൺ അല്ലെങ്കിൽ നല്ല ടെക്നികാൺ.

    P.S: ഇവിടെ ഒരു കാര്യം ചേറ്ക്കേണ്ടതുണ്ട്: പൊതുവേ പോസ്റ്റ് പ്രൊസസിങ്ങിൽ ധാരാളം റൊടേറ്റ് ക്രോപ് ചെയ്യുന്നയാളാൺ നിങ്ങളെങ്കിൽ ഷൂട് ചെയ്യുമ്പോൾ ഇത്തിരി ക്രോപ് സ്പെയ്സ് വിട്ട് ഷൂട്ട് ചെയ്ത് ശീലിയ്ക്കുക,അതായത് ഇത്തിരികൂടി വൈഡറ് ഫ്രേം ഏടുക്കുക, കൂടാതെ കുറച്ച് നല്ല വലിപ്പത്തിലും റെസലൂഷനിലും ഷൂട്ട് ചെയ്യുക. ഇങ്ങിനെ ചെയ്താൽ വലിയ വെട്ടും കുത്തും കഴിയുമ്പോളും ചിത്രത്തിൽ കാര്യങ്ങൾ ബാക്കി വരും, പോരാത്തതിൻ വലിയ അനുപാതങ്ങളിൽ അതായത് ചിത്രത്തിന്റെ അഞ്ചിലൊന്നായൊക്കെ ക്രോപ് ചെയ്യാനുള്ള സ്കോപ് നിലനിൽക്കും.

    അല്ല ടൈറ്റ് ആയ കൊമ്പസിഷനിലാൺ ചെരിവ് നികത്തേണ്ടതെങ്കിൽ ഇത്തിരി പണിയുണ്ട്, അത് നമുക്ക് അടുത്ത പടിയിൽ നോക്കാം.

    ReplyDelete
  10. @മധുമാഷേ നന്ദി :)

    ReplyDelete
  11. ക്ലാസ്സ് പൊടിപൊടിക്കുനുണ്ട്...

    ReplyDelete